ആവേശപ്പോരിൽ ഷാർജ ലേബർ സ്പോർട്സ്

ball
ഷാർജയിൽ നടന്നുവരുന്ന കായിക മേളയിലെ ഫുട്ബോൾ മത്സരത്തിൽ നിന്ന്.
SHARE

ഷാർജ∙തൊഴിലാളികൾക്കായുള്ള രണ്ടാമത് ഷാർജ ലേബർ സ്പോർട്സ് ആവേശകരമായി മുന്നേറുന്നു. ഫുട്ബോൾ, ബാസ്കറ്റ് ബോൾ, വോളിബോൾ, ഹോക്കി, ക്രിക്കറ്റ് മത്സരങ്ങളിൽ വൻ ജനപങ്കാളിത്തം.

കളിക്കാനെത്തിയ ടീമുകളുടെയും കാണികളുടെയും എണ്ണത്തിൽ വൻ വർധന.  3 മാസം നീണ്ടുനിൽക്കുന്ന കായികമേള ഷാർജ ലേബർ സ്റ്റാൻഡേർഡ് ഡവലപ്മെന്റ് അതോറിറ്റിയാണ് സംഘടിപ്പിക്കുന്നത്. ഷാർജ നാഷനൽ പാർക്കിൽ ശനിയാഴ്ചകളിലാണ് മത്സരം.

ജോലി സമ്മർദങ്ങൾ മാറ്റി വച്ച് കലാകായിക കഴിവുകൾ വളർത്താൻ ലഭിച്ച അവസരം തൊഴിലാളികൾ ശരിക്കും പ്രയോജനപ്പെടുത്തി. വിവിധ സർക്കാർ, സ്വകാര്യ വകുപ്പുകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് 100 ടീമുകളാക്കി തിരിച്ചാണ് മത്സരം. തൊഴിലാളികളുടെ ക്ഷേമവും കായിക രംഗത്തെ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA