മൈ ആസ്റ്ററിന്റെ സമ്പൂർണ പതിപ്പ് പുറത്തിറങ്ങി

alisha
മൈ ആസ്റ്ററിന്റെ സമ്പൂർണ പതിപ്പ് പുറത്തിറക്കിയപ്പോൾ.
SHARE

ദുബായ്∙ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ മേഖലയിലെ ആദ്യ ഇന്റഗ്രേറ്റഡ് ഹെൽത്ത് കെയർ ആപായ മൈ ആസ്റ്ററിന്റെ സമ്പൂർണ പതിപ്പ് ഔപചാരികമായി പുറത്തിറക്കി. ആശുപത്രികൾ, ക്ലിനിക്കുകൾ, ഡയഗ്‌നോസ്റ്റിക് സെന്ററുകൾ, ഫാർമസികൾ എന്നിവയിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകും.

വിഡിയോ കൺസൽറ്റിങ് മുതൽ മരുന്ന് വീട്ടിൽ എത്തിക്കുന്നതുവരെയുള്ള സൗകര്യങ്ങളുമുണ്ട്. 2022 ജൂലൈയിൽ അവതരിപ്പിച്ച മൈ ആസ്റ്റർ  ആപ് സ്റ്റോറിലും പ്ലേ സ്റ്റോറിലും 10 ലക്ഷത്തിലധികം പേർ പ്രയോജനപ്പെടുത്തി.

ഏകജാലക ഡിജിറ്റൽ ഹെൽത്ത് കെയർ എന്ന നിലയിൽ രോഗികൾക്കിടയിൽ മൈ ആസ്റ്റർ ആപ്പിന് വലിയ സ്വീകാര്യതയുണ്ട്. മികച്ച സേവനങ്ങൾ നൽകുകയും പരിഷ്‌ക്കരിക്കുകയും ചെയ്ത് ആരോഗ്യ മേഖല വികസിപ്പിക്കാനുള്ള യുഎഇയുടെ 2031 വിഷനോട് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചേർന്നു നിൽക്കുന്നുവെന്ന്ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷ മൂപ്പൻ പറഞ്ഞു.

ലോകോത്തര മെഡിക്കൽ പരിചരണം തുല്യതയില്ലാത്ത നിലയിലും നിഷ്പക്ഷമായും നൽകാനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി. ഗ്രൂപ്പിലെ 5 ആശുപത്രികൾ, 48 ക്ലിനിക്കുകൾ, 20 മെഡിക്കൽ സ്‌പെഷലിറ്റികൾ എന്നിവിടങ്ങളിലെ 430 ഡോക്ടർമാരുടെ ബുക്കിങ് ഇതുവഴി നടത്താം. ജിസിസിയിൽ ഗ്രൂപ്പിനു കീഴിലുള്ള ഏതു ആശുപത്രികളിലും ചികിത്സാ വിവരങ്ങൾ ലഭിക്കുമെന്നതാണ് പ്രത്യേകത. വിഡിയോ കോളിലൂടെ ഡോക്ടറെ കാണാനും സൗകര്യമുണ്ട്.

അപോയിന്റ്‌മെന്റ് ബുക്കിംങ്, ഡോക്ടർമാരുടെ ഓൺലൈനിലും നേരിട്ടുമുള്ള കൺസൽറ്റിങ്, മരുന്നു കുറിപ്പടികൾ, മെഡിക്കൽ രേഖകൾ, സ്കാനിങ് റിപ്പോർട്ട് തുടങ്ങി ചികിത്സാ സംബന്ധമായ എല്ലാ വിവരങ്ങളും ആപ്പിലൂടെ  ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA