കാഴ്ച വിസ്മയവുമായി ബോളിവുഡ് സൂപ്പർ സ്റ്റാഴ്സ്

louvre
ബോളിവുഡ് സൂപ്പർ സ്റ്റാഴ്സ്: എ ഷോർട്ട് സ്റ്റോറി ഓഫ് ഇന്ത്യൻ സിനിമ പ്രദർശനത്തിൽനിന്ന്.
SHARE

അബുദാബി ∙ ഇന്ത്യൻ സിനിമ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന പ്രദർശനത്തിന്  ലൂവ്റ് അബുദാബി മ്യൂസിയത്തിൽ തുടക്കമായി.  'ബോളിവുഡ് സൂപ്പർ സ്റ്റാഴ്സ്: എ ഷോർട്ട് സ്റ്റോറി ഓഫ് ഇന്ത്യൻ സിനിമ' എന്ന പ്രദർശനത്തിൽ പത്തൊൻപതാം നൂറ്റാണ്ടു മുതൽ ഇന്നു വരെയുള്ള സിനിമകളുടെ വൈവിധ്യം കണ്ടറിയാം. ചിത്രങ്ങൾ, വേഷവിധാനം, ഫിലിം തുടങ്ങിയവയിൽനിന്നു തന്നെ അതാതു കാലഘട്ടം മനസ്സിലാക്കാം.

superstars
ബോളിവുഡ് സൂപ്പർ സ്റ്റാഴ്സ്: എ ഷോർട്ട് സ്റ്റോറി ഓഫ് ഇന്ത്യൻ സിനിമ പ്രദർശനത്തിൽനിന്ന്.

സിനിമകളുടെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്ന പ്രദർശനം  സിനിമ, ചരിത്ര പ്രേമികൾക്ക് മുതൽക്കൂട്ടാകും. ഇത് ബോളിവുഡ് സിനിമയ്ക്കുള്ള ലൂവ്റ് അബുദാബി മ്യൂസിയത്തിന്റെ ആദരമാണെന്ന് ക്യൂറേറ്റൻ ജൂലിയൻ റോസി പറഞ്ഞു. ഇരുപതോളം ഭാഷകളിലായി വർഷത്തിൽ 1500ലേറെ സിനിമകൾ ഇന്ത്യയിൽ നിർമിക്കുന്നു. ഇവ ലോകമെങ്ങുമുള്ള ആരാധകർക്ക് ആവേശം പകരുന്നതാണെന്നും സൂചിപ്പിച്ചു.

Also read: അബുദാബിയിൽ ആശങ്കയ്ക്ക് വിരാമം; ദ് മോഡൽ സ്കൂളിൽ കെ ജി പ്രവേശനമായി

അതുകൊണ്ടുതന്നെ കഥ മുതൽ റിലീസ് വരെയുള്ള സിനിമയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാൻ സന്ദർശകർക്ക് കൗതുകമുണ്ടാകുമെന്നും പറഞ്ഞു. മ്യൂസി ഡു ക്വായ് ബ്രാൻലി - ജാക്വസ് ചിരാക്, ഫ്രാൻസ് മ്യൂസിയം എന്നിവയുമായി സഹകരിച്ചാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾക്കു പുറമെ തുണിത്തരങ്ങൾ, ഗ്രാഫിക് ആർട്സ്, ചിത്രം പകർത്തിയ ക്യാമറ, ഫിലിം എന്നിവ ഉൾപ്പെടെ 80ലധികം കലാസൃഷ്ടികൾ.

19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇന്നു വരെയുള്ള ഇന്ത്യൻ സിനിമയുടെ സമ്പന്നമായ ചരിത്രമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം. ജൂൺ 4 വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിനിടെ അടുത്ത മാസം മുംബൈ നൈറ്റ്സ്2 ഉൾപ്പെടെ ആറോളം പ്രമുഖ ചിത്രങ്ങളും പ്രദർശിപ്പിക്കും.

ബുക്കിങിന്: louvreabudhabi.ae

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA