ഇത്തിഹാദ് റെയിൽ: ഏറ്റവും വലിയ പാലം യാഥാർഥ്യമായി

etihad-rail
ഇത്തിഹാദ് റെയിലിന്റെ ദുബായിലെ ഏറ്റവും വലിയ റെയിൽപാലം അൽഖുദ്റയിൽ പൂർത്തിയായപ്പോൾ.
SHARE

ദുബായ്∙ ഇത്തിഹാദ് റെയിലിന്റെ ദുബായിലെ ഏറ്റവും വലിയ പാലം പൂർത്തിയായി. മനുഷ്യനിർമിത തടാകമായ അൽഖുദ്റയ്ക്കു മുകളിലൂടെയുള്ള പാലം പൂർത്തിയായതോടെ എമിറേറ്റിലെ സുപ്രധാന നിർമാണ ഘട്ടം പിന്നിട്ടതായി അധികൃതർ അറിയിച്ചു.

Also read: സഞ്ചാരികളുടെ ഇഷ്ടയിടമായി അബുദാബി

മരുഭൂമി, കടൽ, നഗരം, കാട് തുടങ്ങിയവയ്ക്ക് ഇടയിലൂടെയുള്ള ട്രെയിൻ യാത്ര സഞ്ചാരികൾക്ക് മികച്ച അനുഭവമായിരിക്കും. സൗദി അതിർത്തിയായ ഗുവൈഫാത്ത് മുതൽ ഫുജൈറ വരെ 1200 കി.മീ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിലിന്റെ 75% ജോലികളും പൂർത്തിയായിട്ടുണ്ട്.

ശേഷിച്ച നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ചരക്കുനീക്കത്തിന് മുൻതൂക്കം നൽകി സജ്ജമാക്കി വരുന്ന ഇത്തിഹാദ് റെയിലിൽ 2024 അവസാനത്തോടെ യാത്രാ ട്രെയിൻ ഓടിക്കാനും പദ്ധതിയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS