ADVERTISEMENT

ജിദ്ദ:  യുവാവിനെ കാറിലിട്ടു ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതിക്ക് സൗദി വിചാരണ കോടതി വധശിക്ഷ വിധിച്ചു.സൗദി യുവാവ് ബന്ദര്‍ അല്‍ഖര്‍ഹദിയെ കൊലപ്പെടുത്തിയ കേസിലാണു പ്രതി ബറകാത്തിനു വിചാരണ കോടതി വധശിക്ഷ വിധിച്ചത്.മകന്റെ ഘാതകന്‍ ബറകാത്തിന് കോടതി വധശിക്ഷ പ്രഖ്യാപിച്ചതില്‍ ത്വാഹാ അല്‍ഖര്‍ഹദി സന്തോഷവും സംതൃപ്തിയും പ്രകടിപ്പിച്ചു.

Also read : മഞ്ഞിൻ പുതപ്പണിഞ്ഞ ആൽപ്സിൽ നിന്നു ഷെയ്ഖ് ഹംദാൻ തിരിച്ചെത്തി; തണുത്തുറഞ്ഞ യുഎഇയിലേയ്ക്ക്

ഒന്നര മാസം മുന്‍പാണ് നാടിനെ നടുക്കിയ സംഭവം. സൗദിയ വിമാന കമ്പനി ജീവനക്കാരനായ ബന്ദര്‍ അല്‍ഖര്‍ഹദിയെ സുഹൃത്ത് തന്ത്രപൂര്‍വം വിളിച്ചുവരുത്തി കാറിനകത്ത് അടച്ചിട്ട് വാഹനത്തിനു പെട്രോളൊഴിച്ച് തീ കൊളുത്തുകയും ഗുരുതരമായി പൊള്ളലേറ്റ് യുവാവ് മരണപ്പെടുകയുമായിരുന്നു. താന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് മരണ വെപ്രാളത്തില്‍ ബന്ദര്‍ അല്‍ഖര്‍ഹദി സുഹൃത്തിനോട് ആരാഞ്ഞ് കരയുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇരുപതു വര്‍ഷമായി സൗദിയയില്‍ കാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന ബന്ദറിനെ സഹപ്രവര്‍ത്തകന്‍ തന്നെയാണ് ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയതെന്ന് പിതാവ് ത്വാഹാ അല്‍ഖര്‍ഹദി പറഞ്ഞു.

English Summary:  Saudi native sentenced to death for killing his friend by setting fire to car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com