ADVERTISEMENT

ജിദ്ദ ∙ 2021നെ അപേക്ഷിച്ച് 2022ൽ സൗദിയിൽ വാഹനാപകടങ്ങളിൽ വൻ വർധന. കഴിഞ്ഞ വർഷം രാജ്യത്ത് 18 ലക്ഷം അപകടങ്ങൾ നടന്നു.  28 ശതമാനമാണ് വർധിച്ചത്. 2021ൽ 14 ലക്ഷം വാഹനാപകടങ്ങളാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തതെന്ന് ട്രാഫിക് സുരക്ഷ വിഭാഗത്തിന്റെ കണക്കുകളിൽ പറഞ്ഞു.

 

എന്നാൽ അപകടങ്ങളിൽ മരണവും ഗുരുതര പരുക്കുകളുടെയും എണ്ണവും തുടർച്ചയായ മൂന്നാം വർഷവും കുറഞ്ഞു. വാഹനാപകടങ്ങളിൽ പരുക്കേറ്റവരുടെ എണ്ണം 2022ൽ 2.7 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ വർഷം 24000 പേർക്ക് പരുക്കേറ്റു. 2022ൽ ഉണ്ടായ ഗുരുതര അപകടങ്ങളുടെ എണ്ണവും 6.8 ശതമാനം കുറഞ്ഞിട്ടുണ്ട്. 2021ൽ 18,000 ഗുരുതര അപകടങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ 2022ൽ ഇത് 17,000 ആയി കുറഞ്ഞു.

 

2021ൽ 4,600 പേരായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വാഹനപകടങ്ങളിൽ മരിച്ചത്. എന്നാൽ 2022ൽ ഇത് 4,500 ആയി കുറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com