ADVERTISEMENT

റിയാദ് ∙  സൗദി വിദേശകാര്യ മന്ത്രാലയം  ദേശീയ വിമാന കമ്പനികളുമായി സഹകരിച്ച്  ഡിജിറ്റൽ ട്രാൻസിറ്റ് വീസ സേവനം ആരംഭിച്ചു.  വിമാന മാർഗം രാജ്യത്തേക്ക് വരുന്നവർക്കും ട്രാൻസിറ്റ് യാത്രക്കാരായി സൗദിയിൽ ഇറങ്ങി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്കുമാണ് ഈ സേവനം ലഭിക്കുക.

 

ഇങ്ങിനെ വരുന്നവർക്ക് ഉംറ ചെയ്യുവാനും മദീനയിൽ പ്രവാചകന്റെ പള്ളിയിൽ സന്ദർശനം നടത്തുവാനും രാജ്യത്തെവിടെയും സഞ്ചരിക്കുവാനും വിവിധ പരിപാടികളിൽ പങ്കെടുക്കാവാനും അനുവാദമുണ്ടാകും. രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പവും സുഖമവുമാക്കുന്നതിന് വേണ്ടിയാണ് ഈ സേവനം ആരംഭിച്ചത്.

 

 

ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസിന്റെ വെബ്സൈറ്റ് വഴി വിമാന മാർഗം സൗദിയിലേക്ക് സന്ദർശനത്തിന് വരാനായി ട്രാൻസിറ്റ് വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഇത് വഴി വീസകൾക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാം. ഉടൻ തന്നെ വിദേശകാര്യ മന്ത്രാലയം ഡിജിറ്റൽ നടപടിക്രമങ്ങൾ  പൂർത്തീകരിച്ച് വീസ അനുവദിക്കും. ഇത് അപേക്ഷകന്റെ ഇ–മെയിലിലേക്ക് അയച്ച് കൊടുക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com