ADVERTISEMENT

റിയാദ് ∙ ചികിത്സാ പിഴവിന് ഡോക്ടർമാർ യുവതിക്ക്  52,500 റിയാൽ നഷ്ടപരിഹാരം നൽകാൻ റിയാദിലെ ജനറൽ കോടതി  വിധിച്ചു,ഒരു പുരുഷ ഡോക്ടറും ഒരു വനിതാ ഡോക്ടറും യുവതിയുടെ ചികിത്സയിൽ നൂറ് ശതമാനം പിഴവ് വരുത്തിയതായി  തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 

നിയമാനുസൃത ആരോഗ്യ സ്ഥാപനങ്ങളുടെ അധികാരപരിധി ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ജനറൽ ജുഡീഷ്യറിയിലേക്ക് മാറ്റുന്നത് പൂർത്തിയാക്കിയതായി നീതിന്യായ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും അടുത്തിടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വിധി.

റിയാദിലെ അപ്പീൽ കോടതിയിലും ജനറൽ കോടതിയിലും ഇത്തരം തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സുപ്രീം ജുഡീഷ്യറി കൗൺസിൽ  പ്രത്യേക വകുപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.

English Summary : General court orders 2 doctors to pay saudi woman SR52,500 in compensation for medical error

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com