ADVERTISEMENT

അൽജൗഫ് ∙ സൗദിയിൽ വീടിനു തീപിടിച്ച് മൂന്നു കുട്ടികളടക്കം ഏഴു പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. ഹയ്യ് തസ്ഹീലാത്തിൽ ഇന്ന് (ചൊവ്വ) പുലർച്ചെയാണ് ദാരുണ സഭവം. വീട്ടിനുള്ളിൽ നാലു പേരെ മരിച്ച നിലയിലും മറ്റു നാലുപേരെ ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയത്. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

തീപിടിച്ച് പുകപടലം ഉയരുന്ന വിവരം അൽഖുറയാത്ത് പട്രോളിങ് പൊലീസിന് ലഭിച്ച ഉടനെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്ന് അൽജൗഫ് മേഖല സിവിൽ ഡിഫൻസ് വക്താവ് കാപ്റ്റൻ അബ്ദുറഹ്മാൻ അൽദുവൈഹി പറഞ്ഞു. പ്രാഥമിക പരിശോധനയിൽ താഴെ നിലയിലെ കുട്ടികൾക്കുള്ള കിടപ്പുമുറിയിൽ നിന്നാണ് തീ പടർന്നതെന്ന് കണ്ടെത്തി. അൽ ഫൈസലിയ പൊലീസ് അന്വേഷണം തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com