ADVERTISEMENT

മസ്‌കത്ത്∙ തലസ്ഥാന നഗരിയില്‍ പുരോഗമിക്കുന്ന മസ്‌കത്ത് നൈറ്റ്സിലുണ്ടായ അപകടത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് ഒമാന്‍ കണ്‍വന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററില്‍ ഒരുക്കിയ അമ്യൂസ്മെന്റ് പാര്‍ക്കിലെ ഇലക്ട്രിക് ഗെയിം യന്ത്രം തകര്‍ന്നുവീണത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കാണു പരുക്കേറ്റതെന്നും മസ്‌കത്ത് നഗരസഭ അറിയിച്ചു. 

 

യന്ത്രത്തിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം. യന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ തകര്‍ന്നു വീഴുകയായിരുന്നു. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്തു. 

English Summary : 7 children suffer minor injuries over game collapse at muscat nights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com