വനിതാ ജീവനക്കാർക്ക് രണ്ടു വർഷം വരെ പ്രസവാനന്തര അവധിയുമായി ഏരീസ് ഗ്രൂപ്പ്

aries-group
SHARE

ദുബായ് ∙ സ്ഥാപനത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഏരീസ് ഗ്രൂപ്പ് വനിതാ ജീവനക്കാര്‍ക്ക് പ്രസവാനന്തര ആനുകൂല്യമായി ‘ശിശു പരിചരണ അവധി’ എന്ന പുതിയ പദ്ധതിയുമായി രംഗത്ത്. ഏരീസ് കുടുംബത്തിലെ എല്ലാ നവജാതശിശുക്കള്‍ക്കും മികച്ച മാതൃ പരിചരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആനുകൂല്യങ്ങൾ നഷ്ടപ്പെടാതെയുള്ള പുതിയ പ്രഖ്യാപനം. ഒരു വര്‍ഷം വരെ നീണ്ട അവധിയും ഒരു വര്‍ഷത്തേക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യത്തോടെയുമാണ് അവധി നല്‍കുക. സർവീസ് ബ്രേക്ക് ഇല്ലാത്ത അവധികൾ ആയിരിക്കും ഇത്.

ഓഫീസിന് സമീപം താമസിക്കുന്നവര്‍ക്ക് ജോലി സമയത്ത് നാല്, അരമണിക്കൂര്‍ വീതം ഇടവേളകള്‍ എടുക്കാനുള്ള സൗകര്യവും ഈ പദ്ധതിയുടെ ഭാഗമായുണ്ട്. വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി ഏര്‍പ്പെടുത്തിയ ഏഷ്യയിലെ ആദ്യ സ്ഥാപനം കൂടിയാണ് യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഏരീസ് ഗ്രൂപ്പ്. 

പല മേഖലകളിലും സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും തൊഴിലാളി ചൂഷണങ്ങള്‍ വർധിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ തങ്ങളുടെ സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഇത്തരം വിപ്ലവകരമായ പ്രഖ്യാപനങ്ങള്‍ നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇതു മറ്റു സ്ഥാപനങ്ങള്‍ മാതൃകയാക്കണമെന്നും സ്ഥാപനത്തിന്റെ സ്ഥാപക ചെയര്‍മാനും സിഇഒയുമായ സോഹന്‍ റോയ് പറഞ്ഞു.

അന്‍പതു ശതമാനം ലാഭവിഹിതം, പെന്‍ഷനോടു കൂടിയ റിട്ടയര്‍മെന്റ്, മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍, പങ്കാളികള്‍ക്ക് ശമ്പളം തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ വളരെ മുന്‍പു തന്നെ ഗ്രൂപ്പിലെ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. 

19 രാജ്യങ്ങളിലായി രണ്ടായിരത്തിലധികം ജീവനക്കാരുള്ള ലോകത്തിലെ ഏറ്റവും വലിയ ഷിപ് ഡിസൈന്‍ ആന്റ് ഇന്‍സ്‌പെക്ഷന്‍ സ്ഥാപനമായ ഏരീസ് ഗ്രൂപ്പില്‍ സ്ത്രീ ശാക്തീകരണത്തിനായി നിരവധി നവീന പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സ്ത്രീധന നിരോധന നിയമം, ജീവനക്കാരുടെ തൊഴില്‍രഹിതരായ ഭാര്യമാര്‍ക്ക് വേതനം, വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി, വനിതാ ജീവനക്കാരെ സംരംഭകരാക്കി മാറ്റാനുള്ള പദ്ധതി, വര്‍ക്ക് ഫ്രം ഹോം, ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായി പുത്തൻ കർമ്മപരിപാടികൾ, ലിംഗവിവേചനത്തിനെതിരായ നയം, സ്ത്രീകളുടെ ക്ഷേമത്തിനായുള്ള മറ്റു വിവിധ പദ്ധതികള്‍ തുടങ്ങിയവയൊക്കെ ഏരീസ് ഗ്രൂപ്പ് നടപ്പിലാക്കിയ മറ്റു സ്ത്രീ ശാക്തീകരണ തീരുമാനങ്ങളാണ്. 

രണ്ടു ശതമാനത്തില്‍ താഴെ മാത്രം സ്ത്രീകള്‍ പ്രവര്‍ത്തിയ്ക്കുന്ന മാരിടൈം മേഖലയില്‍ വനിതകള്‍ക്കു മാത്രമായി ഏരീസ് ഗ്രൂപ്പ് ഒരു ഓഫീസ് തുറന്നിരുന്നു. തുല്യ വേതനത്തില്‍ പത്തു ശതമാനത്തിലേറെ തൊഴിലവസരങ്ങള്‍ സ്ത്രീകള്‍ക്കു മാത്രമായി മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS