ADVERTISEMENT

നഴ്സ് ക്ഷാമത്തിന് പരിഹാരം -ഡോ. ആസാദ് മൂപ്പൻ

 

dr-azad-moopen
ഡോ. ആസാദ് മൂപ്പൻ.

പുതിയ 157 നഴ്സിങ് കോളുകൾ തുടങ്ങുമെന്ന പ്രഖ്യാപനം ആരോഗ്യ മേഖല നേരിടുന്ന നഴ്സ് ക്ഷാമത്തിനു പരിഹാരമാകും. 144 കോടിയിലേക്കു വളരുന്ന  ജനസംഖ്യയ്ക്ക് അടുത്ത വർഷമാകുമ്പോഴേക്കും 42 ലക്ഷം നഴ്സുമാരുടെ ആവശ്യം ഉണ്ടാകും. 10000 പേർക്ക് 1.7 നഴ്സുമാർ എന്നതാണ് ഇപ്പോഴത്തെ കണക്ക്.

adeeb-ahammed
അദീബ് അഹമ്മദ്.

 

10000 പേർക്ക് 4 നഴ്സുമാർ എന്ന ലോകാരോഗ്യ സംഘടനയുടെ നിർദേശത്തേക്കാൾ  വളരെയധികം കുറവാണിത്. ഇന്ത്യയിൽ വരുമാന സ്രോതസ്സുള്ള എൻആർഐകൾക്ക് ടിഡിഎസ് കുറയ്ക്കൽ, വിമാന യാത്രാ നിരക്ക് കുറയ്ക്കൽ, ഇന്ത്യയിലേക്കു മടങ്ങുന്ന പ്രവാസികൾക്ക് ആരോഗ്യ പദ്ധതി എന്നിവയും പ്രതീക്ഷിച്ചിരുന്നു-ഡോ. ആസാദ് മൂപ്പൻ, ചെയർമാൻ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ.

 

പാൻ നിയമം കൃത്യത ഉറപ്പാക്കും -അദീബ് അഹമ്മദ്

Shamlal-Ahmad
ഷംലാൽ അഹമ്മദ്.

 

ഇന്ത്യയിലെ മില്ലറ്റ് കർഷകരെ ബജറ്റ് പ്രത്യേകം പരിഗണിച്ചത് രാജ്യാന്തര തലത്തിൽ ഗുണം ചെയ്യും. മൈക്രോ ലോണുകൾ നൽകുന്ന എൻ‌ബി‌എഫ്‌സിയും എം‌എസ്‌എം‌ഇകൾക്കായുള്ള ക്രെഡിറ്റ് ഗ്യാരന്റി സ്കീം വർദ്ധിപ്പിക്കാനുള്ള നീക്കവും സാമ്പത്തിക മേഖലയ്ക്കു ശക്തിപകരുന്നതാണ്.

കമൽ വചാനി.
കമൽ വചാനി.

Also read: കേന്ദ്ര ബജറ്റ് വിദേശ ഇന്ത്യക്കാരെ അവഗണിച്ചു: പ്രവാസി സംഘടനകൾ

പാൻ പൊതു തിരിച്ചറിയൽ രേഖയാക്കുന്നതിനുള്ള തീരുമാനവും ഡിജിലോക്കറിലെ സേവനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതും വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നതിനു സഹായിക്കും-അദീബ് അഹമ്മദ്, ലുലു ഫിനാൻഷ്യൽ ഹോൾഡിങ് മാനേജിങ് ഡയറക്ടർ. 

ma-yusuf-ali-new
എം.എ.യൂസഫലി.

 

ജ്വല്ലറി മേഖലയെ അവഗണിച്ചു - ഷംലാൽ അഹമ്മദ്

 

അനധികൃത ഇറക്കുമതി തടയാൻ സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്ന ജ്വല്ലറി വ്യവസായ മേഖലയുടെ ആവശ്യം പരിഗണിക്കാത്തത് നിരാശാജനകമാണ്. പുതിയ ആദായനികുതി വ്യവസ്ഥ ഇടത്തരക്കാർക്ക് ആശ്വാസമാണ്-ഷംലാൽ അഹമ്മദ്, മാനേജിങ് ഡയറക്ടർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

 

കയറ്റുമതിക്ക് നേട്ടം -കമൽ വചാനി

 

ടിവി, മൊബൈൽ ഫോൺ, ക്യാമറ ലെൻസ് തുടങ്ങിയവയുടെ കസ്റ്റംസ് തീരുവ കുറച്ചത്  കയറ്റുമതി മേഖലയിൽ‌ ഉണർവുണ്ടാക്കും. 37ൽ നിന്ന് 25 ശതമാത്തിലേക്കു സർചാർജ് കുറച്ചതും പ്രധാനമന്ത്രി കൗശൽ വികാസ് യോജന പ്രഖ്യാപിച്ചതും ഗുണകരമാണ്. ഭക്ഷണ ക്രമത്തിൽ മില്ലറ്റിന്റെ ഉപയോഗം വർധിപ്പിക്കുന്നത് കർഷകർക്കു ഗുണമാകുന്നതിനൊപ്പം ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്കു പരിഹാരവുമാകും. പെട്രോളിയം ഇന്ധനത്തിനു പകരം ഹരിത ഊർജം ഉപയോഗിക്കും എന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്-കമൽ വചാനി, ഗ്രൂപ്പ് ഡയറക്ടർ അൽമായാ ഗ്രൂപ്പ്.

 

നിക്ഷേപ സൗഹൃദം -എം.എ.യൂസഫലി

 

50 വിമാനത്താവളങ്ങളുടെ നിർമാണവും ജലപാതയും സാമൂഹിക, സാമ്പത്തിക മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കും. ആഗോള വ്യവസായ സംരംഭകർക്കും നിക്ഷേപകർക്കും ഇന്ത്യ പ്രിയപ്പെട്ട രാജ്യമാക്കുന്നതിൽ ഇവ നിർണായകമാണ്. ഭക്ഷ്യ സുരക്ഷാ മേഖലയിലെ പ്രഖ്യാപനങ്ങൾ കാർഷിക മേഖലയ്ക്കു ദീർഘകാല പ്രയോജനമുണ്ടാക്കും. ദേശീയ ഡിജിറ്റൽ ലൈബ്രറി, നൈപുണ്യ വികസന കേന്ദ്രങ്ങൾ, പുതിയ നഴ്സിങ് കോളജുകൾ എന്നിവ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ത്യയും ഗൾഫ് രാജ്യങ്ങളുമായുള്ള വ്യവസായ ബന്ധം ശക്തിപ്പെടുത്താൻ ബജറ്റ് ഉപകരിക്കും. കൂടുതൽ നിക്ഷേപങ്ങൾ ഗൾഫ് മേഖലയിൽ നിന്നു ലഭിക്കാനും സഹായിക്കും-എം.എ.യൂസഫലി, ചെയർമാൻ ലുലു ഗ്രൂപ്പ്.

English Summary : Indian business magnets share their views on Union Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com