ഹമദ് വിമാനത്താവളത്തിൽ വൈ-ഫൈ 6 സേവനം

Hamad-International-Airport
ഹമദ് രാജ്യാന്തര വിമാനത്താവളം.
SHARE

ദോഹ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് അതിവേഗ കണക്ടിവിറ്റി നൽകുന്ന പുതുതലമുറ വൈ-ഫൈ 6 സേവനം ആസ്വദിക്കാം. സിസ്‌കോ വയർലസ് ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന  വൈ-ഫൈ സേവനം ആരംഭിച്ചതായി വിമാനത്താവളം അധികൃതർ വ്യക്തമാക്കി.

Also read: പരുക്കേറ്റ തൊഴിലാളിക്ക് 1.1 ലക്ഷം ദിർഹം നഷ്ട പരിഹാരം

വിമാനത്താവളത്തിന്റെ മുൻവശം മുതൽ വിമാനത്തിനടുത്ത് വരെ തടസ്സമില്ലാത്ത വൈ-ഫൈ 6 കവറേജ് ലഭിക്കും. യാത്രക്കാരന്റെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ തക്ക ശേഷിയുള്ളതും ഉയർന്ന വേഗതയുമുള്ളതാണിത്. ബോർഡിങ് ഗേറ്റുകൾ, ഷോപ്പിങ് ഏരിയ, ഫുഡ് കോർട്ടുകൾ തുടങ്ങി ഇടങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചുള്ളതാണ് വൈ-ഫൈ സേവനം.

പ്രിന്റ് ചെയ്ത ബോർഡിങ് പാസ് സ്‌കാൻ ചെയ്യുകയോ, വാട്‌സാപ്പിൽ സന്ദേശം അയച്ച് ഒറ്റത്തവണ വേരിഫൈ ചെയ്തോ സേവനം ലഭ്യമാക്കാം. കഴിഞ്ഞ വർഷം ഫിഫ ലോകകപ്പിനെത്തിയ ലക്ഷകണക്കിന് യാത്രക്കാർ പുതിയ വൈ-ഫൈ 6 സേവനം ഉപയോഗിച്ചവരാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS