ADVERTISEMENT

ദുബായ് ∙ ദുബായിൽ വൻ ലഹരിമരുന്നു വേട്ട. 32 ദശലക്ഷം ദിർഹം വിലവരുന്ന 111 കിലോ ലഹരിമരുന്ന് വിൽക്കാൻ പദ്ധതിയിട്ടിരുന്ന മൂന്നു സംഘങ്ങളെ ദുബായ് പൊലീസ് പിടികൂടി. സംഘത്തിന്റെ ഭാഗമെന്ന് കരുതുന്ന വിവിധ രാജ്യക്കാരായ 28 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. 

 

99 കിലോഗ്രാം ക്യാപ്റ്റഗൺ ഗുളികകൾ, ഹെറോയിൻ, 12 കിലോ ക്രിസ്റ്റൽ മെത്ത്, ഹീറോയിൻ, കഞ്ചാവ് എന്നിവ ലഹരി വേട്ടയിൽ ഉൾപ്പെടുന്നു. ക്യാപ്റ്റഗൺ ഗുളികകൾക്ക് മാത്രം 31 ദശലക്ഷം ദിർഹം വിലയുണ്ടെന്ന് പൊലീസ് പറഞ്ഞു. മൂന്നു വ്യത്യസ്ത പൊലീസ് ഓപറേഷനുകളിലായാണ് ഈ വലിയ സംഘത്തെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com