എല്ലാത്തരം യുഎഇ വീസകളുടെയും സാധുത 60 ദിവസത്തേക്ക് ഒറ്റത്തവണ നീട്ടാം

uae-visa
SHARE

ദുബായ്∙ ഹ്രസ്വ കാല വീസകൾ ഓൺലൈൻ വഴി നീട്ടാമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്. സന്ദർശക, ടൂറിസ്റ്റ് വീസകൾ ഇത്തരത്തിൽ ഓൺലൈൻ വഴി നീട്ടാം. സന്ദർശക വീസകൾ പരമാവധി 2 മാസംവരെ നീട്ടാം. അതിനു ശേഷം വീസ പുതുക്കേണ്ടി വരും.

Also read: നിക്ഷേപകർക്ക് കുവൈത്തിൽ ദീർഘകാല വീസ

ടൂറിസ്റ്റ് വീസകളും നിശ്ചിത ദിവസത്തേക്ക് ഓൺലൈൻ വഴി നീട്ടാം. ഐസിപിയുടെ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പിലൂടെയുമാണ് വീസകൾ പുതുക്കാവുന്നത്. ‌48 മണിക്കൂറിനകം പുതുക്കൽ നടപടികൾ പൂർത്തിയാക്കും. വീസകൾ ആരാണോ സ്പോൺസർ ചെയ്തത്, അവർക്കാണ് വീസ പുതുക്കാനുള്ള സൗകര്യം.

സ്മാർട് സംവിധാനത്തിൽ വ്യക്തിഗത അക്കൗണ്ടിൽ പുതുക്കാനുള്ള അപേക്ഷ തിരഞ്ഞെടുക്കണം. അനുബന്ധ രേഖകൾ കൂടെ വയ്ക്കുക, ഫീസും സുരക്ഷാ തുകയും അടയ്ക്കുക (സുരക്ഷാ തുക ഉണ്ടെങ്കിൽ) , അപേക്ഷ അയയ്ക്കുക ഇത്രയുമാണ് വീസകൾ നീട്ടാൻ വേണ്ട നടപടികൾ. 8 തരം ഹ്രസ്വകാല വീസകൾ അപേക്ഷകർക്ക് ലഭിക്കും.

English Summary : Validity of all types of UAE entry visas can be extended for 60 more days.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS