ADVERTISEMENT

ദോഹ∙ ഖത്തറിന്റെ കാഴ്ചകൾ കാണാൻ ഗൾഫ് സഹകരണ കൗൺസിൽ  (ജിസിസി) രാജ്യങ്ങളിൽ നിന്നെത്തുന്ന സന്ദർശകർ വർധിക്കുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ എത്തിയത് 2,44,261 പേർ. നവംബറിൽ 1,28,423 സന്ദർശകരെത്തി. 2021 ഡിസംബറിൽ 44,612 പേർ മാത്രമാണ് ജിസിസി രാജ്യങ്ങളിൽ നിന്നെത്തിയത്.

Also read: നികുതി ഭാരത്തിൽ ആശങ്ക; പദ്ധതി നിർവഹണം ഫലപ്രദമാകണമെന്ന് ആവശ്യം

വർഷാടിസ്ഥാനത്തിൽ 447.5 ശതമാനവും മാസാടിസ്ഥാനത്തിൽ 90.2 ശതമാനവുമാണ് വർധന. ഡിസംബറിൽ ആകെ 3,73,699 പേരാണ് വ്യോമ മാർഗം എത്തിയത്. സമുദ്ര മാർഗം 7,869 പേരും കര മാർഗം 2,32,044 പേരുമാണ് രാജ്യത്തെത്തിയത്. മൊത്തം സന്ദർശകരിൽ 40 ശതമാനവും ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

 

മറ്റ് അറബ് രാജ്യങ്ങളിൽ നിന്ന് 14 ശതമാനവും-87,916 പേർ. ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 99,638 പേരാണ് എത്തിയത്-മൊത്തം സന്ദർശകരിൽ 16 ശതമാനം. വർഷാടിസ്ഥാനത്തിൽ 141.9 ശതമാനമാണ് വർധന. അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് 1,03,067 പേർ (17 ശതമാനം), അമേരിക്കാസിൽ നിന്ന് 68,422 (11 ശതമാനം) എന്നിങ്ങനെയാണ് യാത്രക്കാരുടെ വരവ്.

 

ലോകകപ്പ് ഹയാ കാർഡുകളുടെ കാലാവധി 2024 ജനുവരി 24 വരെ നീട്ടിയതോടെ സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കും. വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഹയാ കാർഡ് ഉടമകൾക്കും  ഹയാ വിത്ത് മീ സംവിധാനത്തിലൂടെ അവർക്കൊപ്പം 3 പേർക്കും പ്രവേശന ഫീസില്ലാതെ അടുത്ത ജനുവരി 24 വരെ ഒന്നിലധികം തവണ ഖത്തർ സന്ദർശിക്കാൻ അനുമതിയുണ്ട്.

 

രാജ്യാന്തര ആഭരണ-വാച്ചസ് പ്രദർശനം, ഏഷ്യൻ കപ്പ്, ഫോർമുല വൺ, ജനീവ മോട്ടർ ഷോ, ഈദ് ആഘോഷം തുടങ്ങി ആഘോഷങ്ങളും കായിക ടൂർണമെന്റുകളും ഏറെയുണ്ട്. ഒക്‌ടോബറിൽ രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോയ്ക്കും വേദിയാകുമെന്നതിനാൽ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വർധന തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com