സുസ്ഥിരതയ്ക്കായി സൗദി ഇറാഖുമായി സഹകരിക്കും

faisal-bin-farhan
SHARE

റിയാദ്∙ സുസ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി സൗദി അറേബ്യ ഇറാഖുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും മേഖലയിലെ സ്ഥിരത ശക്തിപ്പെടുത്തുന്നതിൽ ഇറാഖ് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ.

വ്യാഴാഴ്ച ബാഗ്ദാദിൽ ഫുആദ് ഹുസൈനുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഫൈസൽ രാജകുമാരൻ.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ആവർത്തിച്ചു. “ഇരു രാജ്യങ്ങളുടെയും നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്ക് നന്ദി., ഈ ബന്ധം സമീപകാലത്ത് വലിയ പോസിറ്റീവ് ആക്കം കൂട്ടുന്നു.  ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഉൗഷ്മളത തുടരുന്നതിനും ഏകോപനത്തിലും സഹകരണത്തിലും, പ്രത്യേകിച്ച് സാമ്പത്തികവും വികസനപരവുമായ രംഗത്ത് അതിന്റെ പ്രയോജനം നേടുന്നതിനും ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ അടുത്ത് പ്രവർത്തിക്കുന്നു.

ഈ സന്ദർഭത്തിൽ ഇറാഖിലെ അഭിവൃദ്ധിയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള ഇറാഖ് ഗവൺമെന്റിന്റെ എല്ലാ ശ്രമങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുകയും ആ രാജ്യത്തിൻ്റെ വളർച്ചയിലും സമൃദ്ധിയിലും സുസ്ഥിരത കൈവരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.  ഇറാഖ് വളരെ നല്ല സാമ്പത്തിക വികസനത്തിനാണു സാക്ഷ്യം വഹിക്കുന്നതെന്നും സൗദി അറേബ്യയിലെ മികച്ച സാമ്പത്തിക വികസനത്തിന്റെയും 1 ട്രില്യൺ ഡോളറിലെത്തിയ സമ്പദ്‌വ്യവസ്ഥയുടെ നല്ല വളർച്ചയുടെയും വെളിച്ചത്തിൽ ഇത് മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS