ADVERTISEMENT

ദുബായ്∙ എങ്ങനെയും പണക്കാരനാകാനുള്ള ആഗ്രഹം പ്രവാസികളെ എത്തിക്കുന്നതു നഷ്ടങ്ങളുടെയും ചതികളുടെയും പടുകുഴിയിലാണെന്നു ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ ജസ്റ്റിസ് യൂസുഫ് അമീൻ അൽ അലി. പണക്കാരനാകാൻ കുറുക്കു വഴി തേടുന്നവർക്കായി ഓൺലൈൻ തട്ടിപ്പുകാർ വലവിരിച്ചു കാത്തിരിക്കുകയാണ്.

Also read: ഓടിത്തളരേണ്ട, യാത്ര മുടക്കേണ്ട; 6 മാസം മുൻപെങ്കിലും പാസ്പോർട്ട് പുതുക്കണം

10 ലക്ഷം ദിർഹം സമ്മാനം അടിച്ചെന്ന മൊബൈൽ സന്ദേശത്തോടു പ്രതികരിച്ച പ്രവാസിക്കു നഷ്ടമായത് 6 ലക്ഷം ദിർഹമാണ്. ഇതേ വലയിൽ വീണ ഒരു ഗൾഫ് പൗരൻ നഷ്ടപ്പെടുത്തിയത് 2.6 ലക്ഷം ദിർഹവും. ഓരോ ദിവസവും തട്ടിപ്പു രീതികൾ പുതുക്കുന്നതാണ് സൈബർ കള്ളന്മാരുടെ രീതി.  കഴിഞ്ഞ വർഷം മാത്രം സൈബർ കുറ്റകൃത്യങ്ങളിലുണ്ടായ വർധന 50% ആണ്. റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 562. 2021ൽ ഇത് 353 ആയിരുന്നു.

 

ബർദുബായ് പ്രോസിക്യൂഷനിൽ മാത്രം കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്തത് 293 ഐടി കേസുകളാണ്. മുൻ വർഷം ഇത് 153 ആയിരുന്നു. ബാങ്കുകളുടെ സീലും ലെറ്റർ ഹെഡും വെബ് പേജും വരെ വ്യാജമായി നിർമിച്ച് ഇടപാടുകാർക്കു സന്ദേശങ്ങൾ അയച്ചു പണാപഹരണം നടത്തുന്നുണ്ട്. 2 കമ്പനികൾ തമ്മിലെ കത്തിടപാടുകൾ ഹാക്ക് ചെയ്യുക, ഇതിലൊന്നിന്റെ വ്യാജ ഇ-മെയിൽ ഉണ്ടാക്കി  ബാങ്ക് വിവരങ്ങൾ കൈപ്പറ്റുക തുടങ്ങി വ്യാപക ശൃംഖലയാണ് സൈബർ തട്ടിപ്പുകാരുടേത്.

 

ഒരു രാജ്യത്തെ പ്രഥമ വ്യക്തിയുടെ മകനാണെന്നു പരിചയപ്പെടുത്തിയ സുമുഖനായ ചെറുപ്പക്കാരൻ അടിച്ചു മാറ്റിയത് 1.5 ലക്ഷം ദിർഹമാണ്. യുഎഇയിൽ വൻ തുക നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെന്നും കസ്റ്റംസ് ക്ലിയറൻസിനും മറ്റുമായി പണം വേണമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.  പ്രായം ചെന്നവരെയും ലക്ഷ്യമിട്ടുള്ള സംഘം വിവിധ പ്രലോഭനങ്ങളുമായി രംഗത്തുണ്ടെന്നും ജാഗ്രത വേണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.

English Summary:  Yousef Amin Al Ali, Senior Public Prosecutor warns against cyber crimes in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com