ADVERTISEMENT

റിയാദ് ∙ നാളെ (തിങ്കൾ) മുതല്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് സാധ്യതയെന്നു മുന്നറിയിപ്പ്. പൊടിക്കാറ്റും നേരിയ മഴയും മഞ്ഞുവീഴ്ചയും തണുപ്പുമാണ് ഉണ്ടാവുക.

 

തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ 60 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാറ്റിന് സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. തബുക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി, ഹായില്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, റിയാദ്, മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കാറ്റുവീശുക.

 

തബൂക്ക്, ഹഖല്‍, അറാര്‍, തുറൈഫ്, ഖുറയാത്ത്, തബര്‍ജല്‍, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ മദീന എന്നിവിടങ്ങളില്‍ നേരിയ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com