ADVERTISEMENT

 

muscat-nights2

മസ്‌കത്ത്∙ മസ്‌കത്ത് നൈറ്റ്‌സിന് തിരശ്ശീല വീണു. സാമാപന ദിനമായ ശനിയാഴ്ച രാത്രി ആയിരങ്ങളാണ് ഉത്സവ നഗരികള്‍ സന്ദര്‍ശിച്ചത്. ജനുവരി 25നാണ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. ഖുറം നാച്ചുറല്‍ പാര്‍ക്ക്, ബര്‍ക നസീം പാര്‍ക്ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസ്സോസിയേഷന്‍ ഗ്രൗണ്ട്, ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്റര്‍ എന്നിവയായിരുന്നു മറ്റു വേദികള്‍.

muscat-night

 

muscat-nights3

വിവിധ തലത്തിലുള്ള ആസ്വാദക സമൂഹത്തെ ലക്ഷ്യംവെച്ച് കൊണ്ടുള്ള പരിപാടികളായിരുന്നു പത്ത് ദിവസങ്ങളിലായി അരങ്ങേറിയത്. സാംസ്‌കാരിക പരിപാടികളും രാജ്യത്തെ പരമ്പരാഗത കലാരൂപങ്ങളുമായിരുന്നു ഈ വര്‍ഷത്തെയും ഫെസ്റ്റിവലിലെ മുഖ്യ ആകര്‍ഷണം. വാണിജ്യ മേളകളും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന വ്യത്യസ്ത തരം ചെറുതും വലുതമായ റൈഡുകളും ഈ വര്‍ഷത്തെ പ്രത്യേകതയായി. 

 

ലേസര്‍ ഷോകള്‍, സംാസ്‌കാരിക പരിപാടികള്‍, ഫുഡ് കോര്‍ട്ടുകള്‍,  ഇലക്ട്രിക് ഗെയി ഷോ, ഡ്രോണ്‍, സാഹസിക വിനോദങ്ങള്‍, എന്നിവയെല്ലാം ശ്രദ്ധേയമായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള റൈഡുകള്‍, വാട്ടര്‍ ബലൂണുകള്‍, സ്റ്റില്‍റ്റ് വാക്കറുകള്‍, കുട്ടികള്‍ക്കായി ആകര്‍ഷകമായ മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ വിനോദ പരിപാടികളും ഒരുക്കിയിരുന്നു. ശനിയാഴ്ച രാത്രി നടന്ന ലേസര്‍ ഷോയും ശ്രദ്ധേയമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com