ADVERTISEMENT

 

ദുബായ്∙ ജിംഖാന മേൽപറമ്പ് ഗൾഫ് ചാപ്റ്റർ സംഘടിപ്പിച്ച  ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ എട്ടാമത് സീസണിൽ ഈസാ ഗ്രൂപ്പ് ചെർപുളശ്ശേരിയെ പരാജയപ്പെടുത്തി സക്സസ് പോയിൻറ് കോളജ് എഫ്സി ജേതാക്കളായി. പതിനായിരം ദിർഹം ക്യാഷ് പ്രൈസും ട്രോഫിയും നാലപ്പാട് ഗ്രൂപ്പ് മാനേജർ ഷഹീൻ അബൂബക്കർ, സഫാ ഗ്രൂപ്പ് ഡയറക്ടർ മൻസൂർ തിടിൽ എന്നിവർ ചേർന്ന് ജേതാക്കൾക്ക് സമ്മാനിച്ചു. 

 

മികച്ച കളിക്കാരനായി സക്സസ് പോയിൻറ് കോളജിലെ ഹാരിസ്, ഗോൾ കീപ്പറായി ഈസാ ഗ്രൂപ്പിലെ സമീർ, ഫോർവേഡായി ഈസാ ഗ്രൂപ്പിലെ തന്നെ സഞ്ജയ്, ടൂർണമെൻറിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനായി സക്സസ് പോയിൻറിലെ ജിഫ്‌സൺ ഡിഫൻഡറായി നൗഫൽ എന്നിവരെ തിരഞ്ഞെടുത്തു. ഫെയർപ്ലേ അവാർഡ് കോസ്റ്റൽ തിരുവനന്തപുരം നേടി. 

 

സമാപന ചടങ്ങിൽ ജിംഖാന ഗൾഫ് ചാപ്റ്റർ പ്രസിഡൻറ് ഹനീഫ മരവയൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അമീർ കല്ലട്ര,  സലീം സാൾട്ട് കളനാട്, വെൽഫിറ്റ് ഗ്രൂപ്പ് ഡയറക്റ്റർമാരായ സുഹൈർ യഹ്‌യ തളങ്കര, സഹീർ യഹ്‌യ തളങ്കര, മുഹമ്മദ് കുഞ്ഞി കാദിരി, സാജു ചെടേക്കാൽ, ഹമീദ് ചെമ്പരിക്ക, ഇല്ല്യാസ് പള്ളിപ്പുറം, അബ്ദുൽ അസീസ്, ഫൈസൽ മുഹ്‌സിൻ ദീനാർ, അഷ്‌റഫ് ബോസ്, സമീർ ജീകോം, ടി.ആർ. ഹനീഫ, നൗഷാദ് വളപ്പിൽ, റഹ്‌മാൻ കൈനോത്ത്, നിയാസ് ചേടിക്കമ്പനി, ഡി .എൽ. ഐ.റഹ്‌മാൻ , കെഫാ ഭാരവാഹികളായ ജാഫർ റേഞ്ചർ, നൗഷാദ്, ആദം തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. റാഫി പള്ളിപ്പുറം പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com