റിയാദ്∙ റൊണാൾഡോയുടെ ജന്മദിനം ആഘോഷിച്ച് അൽ നസർ. അൽ നസർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 38-ാം ജന്മദിനം പരിശീലന സെഷൻ അവസാനിച്ചതിന് ശേഷം മൈതാനത്തു സഹപ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു.
അൽ നസർ ക്ലബ്ബിന്റെ ഔദ്യോഗിക അക്കൗണ്ട് സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റായ "ട്വിറ്ററിൽ" വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ പോർച്ചുഗീസ് താരം തന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ സഹപ്രവർത്തകർക്കിടയിൽ പ്രത്യക്ഷപ്പെടുന്നതായി കാണാം.