ADVERTISEMENT

ദുബായ്∙ മണൽപ്രദേശത്ത് വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങിയ ബ്രിട്ടീഷ് ദമ്പതികൾക്കു മുൻപിൽ കറുത്ത ബാഗിൽ യുവാവിന്‍റെ മൃതദേഹം. നിർത്താതെ  കുരയ്ക്കുന്ന നായയെ കണ്ടു ചെന്നു നോക്കിയപ്പോൾ ബാഗിനുള്ളിൽ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞു. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം പരിശോധിച്ചു. കൊല്ലപ്പെട്ടത് ചൈനക്കാരനാണ്. കൊന്നതും ഇയാളുടെ  നാട്ടുകാരായ സംഘം. കേസിന്റെ വിചാരണ ദുബായ് ക്രിമിനൽ കോടതിയിൽ ആരംഭിച്ചു. 

 

ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ചൈനക്കാരനെ മർദിച്ചാണു കൊലപ്പെടുത്തിയതെന്നു കണ്ടെത്തി. കേസ് അന്വേഷിക്കാൻ സിഐഡി സംഘത്തെ രൂപീകരിച്ചു. മുഖ്യപ്രതിയുമായി ബന്ധപ്പെട്ടിരുന്ന അതേ രാജ്യക്കാരായ മറ്റു നാലു പേരെയും  കണ്ടെത്തി. ഇരയുടെ കാറിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിക്കാനും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനും സംഘത്തെ നിയോഗിച്ചിരുന്നതായി മുഖ്യപ്രതി പറഞ്ഞതായി അവർ സമ്മതിച്ചു. ഇര തന്നെ ഒറ്റിക്കൊടുത്തതിനുള്ള പ്രതികാരമായിരുന്നു കൊലപാതകം. ‌

കുറ്റകൃത്യം നടത്തുന്നതിനായി പ്രതികൾ യുഎഇയിൽ അനധികൃതമായി കടന്നതായും തുടർന്ന് തായ്‌ലൻഡിലേക്ക് രക്ഷപ്പെട്ടതായും പൊലീസ് കണ്ടെത്തി. കുറ്റകൃത്യം നടത്തിയ സംഘാംഗങ്ങൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. തുടർന്ന് പ്രതികളില്ലാതെയാണ് കേസിന്റെ വിചാരണ നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com