ADVERTISEMENT

ദുബായ്∙ പ്രിയതാരം കിങ് ഖാനെ ഏറെ കാലത്തിനു ശേഷം ബിഗ് സ്ക്രീനിൽ കണ്ടപ്പോൾ ദുബായിലെ കെട്ടിട നിർമാണ മേഖലയിൽ ജോലിചെയ്യുന്ന നൂറുകണക്കിന് പേർക്ക് ആഹ്ലാദമടക്കാനായില്ല. പത്താൻ എന്ന ചിത്രത്തിലെ കിങ് ഖാന്റെ തകർപ്പൻ പ്രകടനം കണ്ട് അവർ എല്ലാം മറന്ന് ആർത്തുവിളിച്ചു. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾക്കൊപ്പം വിസിലടിച്ചും കൈയ്യടിച്ചും തിയറ്റർ പൂരപ്പറമ്പാക്കി. ചിത്രത്തിലെ അവസാന ഗാനത്തിനൊപ്പം സ്‌ക്രീനിനു മുന്നിൽ നൃത്തം വയ്ക്കുകയും ചെയ്തു.

srk-style-fest-2

ഷാരൂഖ് ഖാന്റെ പത്താൻ സിനിമ കാണുവാനുള്ള അവസരവും എസ്ആർകെ സ്റ്റൈൽ മത്സരവും സംഘടിപ്പിച്ചു ശ്രദ്ധേയമായിരിക്കുകയാണ് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനിയായ  വേൾഡ് സ്റ്റാർ ഹോൾഡിങ് . ദുബായ് അൽ ഖുറൈർ മാളിലെ സ്റ്റാർ സിനിമാസിൽ നടന്ന എസ്ആർകെ സ്റ്റൈൽ മത്സരത്തിൽ  പങ്കെടുത്തു കൊണ്ട് അവർ പാട്ടിനൊത്തു ഷാരൂഖിനെപ്പോലെ നൃത്തംവച്ചു. മറ്റുചിലർ ഷാരൂഖിന്റെ ആക്ഷൻ രംഗങ്ങൾ അനുകരിച്ചു. ഓരോ മത്സരാർഥിക്കും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.

srk-style-fest-3

സ്റ്റൈൽ മത്സരത്തിൽ വിജയികളായവർക്കു ക്യാഷ് പ്രൈസുകളും നൽകി. യാഷ് രാജ് ഫിലിംസിൽ നിന്ന് എൽവിനും ഫാർസ് ഫിലിംസിൽ നിന്ന് നിഷയുമാണ് വിധികർത്താക്കളായി എത്തിയത്. മത്സരത്തിൽ ബിഹാർ സ്വദേശിയായ നൗഷാദ് അൻസാരിക്കാണ് ഒന്നാം സമ്മാനം. മത്സരശേഷമായിരുന്നു തൊഴിലാളികൾക്കുവേണ്ടി പത്താൻ സിനിമയുടെ പ്രത്യേക പ്രദർശനം. 

srk-style-fest-4

ഞങ്ങളുടെ തൊഴിലാളികൾ ഞങ്ങളുടെ ഹീറോകളാണ് എന്നും അവരുടെ സന്തോഷത്തിനു വേണ്ടി ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ, അവരിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും എന്ന് ഷാരൂഖാൻ ആരാധകൻകൂടിയായ കമ്പനി ചെയർമാൻ നിഷാദ് ഹുസ്സൈൻ പറഞ്ഞു. നിഷാദ് ഹുസൈനും അദ്ദേഹത്തിന്റെ കമ്പനിയും തങ്ങളുടെ ജീവനക്കാരുടെ ക്ഷേമത്തിന് വലിയ പ്രാധാന്യം നൽകിവരുന്നു.

ജീവനക്കാരുടെ ക്ഷേമവും സംതൃപ്തിയും കമ്പനിയുടെ വിജയത്തിനു പിന്നിലെ രഹസ്യമാണെന്ന് അവർ വിശ്വസിക്കുന്നു. തൊഴിലാളികളെ അവരുടെ കമ്പനിയിലെ ഹീറോകളായിട്ടാണ് കണക്കാക്കുന്നത്. കഴിഞ്ഞ രാജ്യാന്തര തൊഴിലാളി ദിനത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത തൊഴിലാളികൾക്ക്  2 ദിവസത്തെ ദുബായ് ആഡംബര ജീവിതം സമ്മാനിച്ചിരുന്നു. അന്നു റോൾസ് റോയ്‌സ് കാറിൽ ദുബായ് നഗരംചുറ്റി ബുർജ് ഖലീഫയും ബുർജിൽ അറബും സന്ദർശിച്ചു ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസ സൗകര്യവും ഒരുക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com