ADVERTISEMENT

ദുബായ്∙ ലുലു ഗ്രൂപ്പിന്റെ 246ാമത് ഹൈപ്പർ മാർക്കറ്റ് അബുദാബി ബൈൻ അൽ ജസ്റൈനിലെ റബ്ദാൻ മാളിൽ തുറന്നു. 

ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ബൈൻ അൽ ജസ്റൈൻ കോ ഓപ്പറേറ്റീവ് ചെയർമാൻ ഷെയ്ഖ് ഹമദ് ബിൻ ബുത്തി അൽ ഹമദ്  ഉദ്ഘാടനം ചെയ്തു. 80,000 ചതുരശ്രയടി വിസ്തീർണത്തിൽ ഗ്രോസറി, ഫ്രഷ് ഉൽപന്നങ്ങൾ, ഇലക്ട്രോണിക്‌സ്, ഗാർമെന്റ്‌സ്, ഫാഷൻ, ഗൃഹോപകരണങ്ങൾ, സ്റ്റേഷനറി ഉൾപ്പെടെ വിശാലമായ ശേഖരമുണ്ട്.

യുഎഇയുടെ പൊതുവികസനത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും വൈകാതെ കൂടുതൽ ശാഖകൾ തുറന്ന് ഭാവി വികസനത്തിൽ പങ്കാളിയാകുമെന്നും എം.എ. യൂസഫലി പറഞ്ഞു. അബുദാബി എമിറേറ്റിൽ ലുലുവിന്റെ 40ാമത് ഹൈപ്പർ മാർക്കറ്റാണിത്. ചടങ്ങിൽ സിഇഒ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com