ADVERTISEMENT

ദോഹ∙ ദേശീയ ഫുട്‌ബോൾ ടീം അൽ അന്നാബിയെ പരിശീലിപ്പിക്കാൻ ഇനി പോർച്ചുഗലിൽ നിന്നുള്ള കാർലോസ് ഖെയ്‌റോസ്.

അൽബിദ ടവറിൽ നടന്ന ചടങ്ങിൽ ഖെയ്‌റോസും ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ (ക്യുഎഫ്എ) സെക്രട്ടറി ജനറൽ മൻസൂർ അൽ അൻസാരിയും തമ്മിൽ  3 വർഷത്തെ കരാറിൽ ഒപ്പുവെച്ചു. 2026 ൽ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് വരെയാണ് ഖത്തർ ടീമിന്റെ പരിശീലകനായി കാർലോസ് തുടരുക. ക്യുഎഫ്എയുമായുള്ള കരാർ അവസാനിച്ചതോടെ കഴിഞ്ഞ ഡിസംബറിൽ സ്പാനിഷ് പരിശീലകൻ ഫെലിക്‌സ് സാഞ്ചെസ് സ്ഥാനമൊഴിഞ്ഞിരുന്നു.

ഫിഫ ലോകകപ്പിൽ ഇറാനിയൻ ഫുട്‌ബോൾ ടീമിന്റ പരിശീലകൻ ആയിരുന്ന ഖെയ്‌റോസ്, 2011 മുതൽ 2019 വരെ ഇറാൻ ദേശീയ ടീമിന്റെ മാനേജർ ആയിരുന്നു. ഇറാന്റെ ചരിത്രത്തിൽ തുടർച്ചയായ 3 ലോകകപ്പുകളിൽ ടീമിന്റെ മാനേജർ ആയിരുന്നു . നേരത്തെ യുഎഇ, കൊളംബിയ, ഈജിപ്ത് ടീമുകളുടെ പരിശീലകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം 2023 കോൺകകാഫ് ഗോൾഡ് കപ്പിൽ പങ്കെടുക്കാൻ ടീമിനെ പരിശീലിപ്പിക്കുകയാണ് കാർലോസിന്റെ ആദ്യ ദൗത്യം. കോൺകകാഫ് അധികൃതരുടെ പ്രത്യേക ക്ഷണപ്രകാരമാണ് ജൂൺ 24 മുതൽ ജൂലൈ 16 വരെ നടക്കുന്ന ഗോൾഡ് കപ്പിൽ ഖത്തർ പങ്കെടുക്കുന്നത്. 2026 ഫിഫ ലോകകപ്പിന് ഖത്തർ ടീമിനെ യോഗ്യരാക്കുകയാണ് കാർലോസിന്റെ പ്രധാന ദൗത്യം.

English Summary : Al Annabi officially names Carlos Queiroz as new head coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com