ADVERTISEMENT

ദുബായ്∙ തൊഴിലുടമയുടെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, അടുക്കള സാമഗ്രികൾ എന്നിവ മോഷ്ടിച്ചതിന് ഏഷ്യന്‍ വംശജയായ വീട്ടുജോലിക്കാരിക്ക് ആറുമാസം തടവും 2,000 ദിർഹം പിഴയും ശിക്ഷിച്ച് ക്രിമിനൽ കോടതി പുറപ്പെടുവിച്ച വിധി ദുബായ് അപ്പീൽ കോടതി ശരിവച്ചു.   

വാർഷിക അവധിയിൽ സ്വന്തം നാട്ടിലേക്കു പോകുന്നതിന് മുൻപായിരുന്നു മോഷണം. തൊണ്ടിമുതൽ തന്റെ മുറിയിലെ പെട്ടികളിൽ ഒളിപ്പിച്ചതായും പെട്ടികൾ നാട്ടിലേക്ക് കയറ്റി അയക്കാൻ കൂടെ ജോലി ചെയ്തിരുന്ന യുവതിയോട് ആവശ്യപ്പെട്ടതായും കണ്ടെത്തിയിരുന്നു. ആറ് വർഷമായി തനിക്ക് വേണ്ടി ജോലി ചെയ്തിരുന്ന ഏഷ്യക്കാരിയായ വീട്ടുജോലിക്കാരി തന്നെ കൊള്ളയടിച്ചതായി തൊഴിലുടമയുടെ പരാതിപ്രകാരമായിരുന്നു കേസ് . തന്റെ ലാപ്‌ടോപ്പും ടാബ്‌ലറ്റും വിലപിടിപ്പുള്ള വാച്ചുകളും ആഭരണങ്ങളും വീട്ടിൽ നിന്ന് കാണാതായതായി ഭാര്യ അറിയിച്ചതായി അദ്ദേഹം വിശദീകരിച്ചു. ഈ സാധനങ്ങളെക്കുറിച്ച് തൊഴിലുടമ വീട്ടുജോലിക്കാരോട് ചോദിച്ചപ്പോൾ എല്ലാവരും അറിയില്ലെന്നായിരുന്നു പറഞ്ഞത്. 

അപ്പോൾ മോഷണം നടത്തിയ വീട്ടുജോലിക്കാരി വാർഷിക അവധിയിലായിരുന്നു. അതിനാൽ ഇവരുടെ മുറിയിൽ തിരച്ചിൽ നടത്താൻ തൊഴിലുടമ കൂടെ ജോലി ചെയ്യുന്ന യുവതിയോട് ആവശ്യപ്പെട്ടു, തുടർന്ന്  നാട്ടിലേയ്ക്ക് അയക്കാനായി തയാറാക്കിയ മൂന്നു പെട്ടികൾ കണ്ടെത്തി. ആ പെട്ടികൾ സ്വന്തം നാട്ടിലേക്ക് കയറ്റി അയക്കാൻ വീട്ടുജോലിക്കാരി  ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ കയറ്റുമതി ചെയ്യാൻ സാധിച്ചില്ലെന്നും  തൊഴിലുടമയോട് പറഞ്ഞു.

സാധനങ്ങൾ വൈകുന്നതിന്റെ കാരണം അറിയാൻ ഇവർ പലതവണ വിളിച്ചിരുന്നു. വീട്ടുജോലിക്കാരി തിരിച്ചെത്തിയ ഉടൻ തന്നെ പിടികൂടി ചോദ്യം ചെയ്തു. തന്റെ തൊഴിലുടമയുടെ ഭാര്യയും മകളും തനിക്ക് സമ്മാനമായി നൽകിയെന്ന് അവകാശപ്പെട്ട് അവർ കോടതിയിൽ മോഷണം നിഷേധിച്ചു. ക്രിമിനൽ കോടതിയിൽ മോഷണം തെളിയുകയും പ്രതിക്ക് ആറുമാസം തടവും 2,000 ദിർഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം  നാടുകടത്തും.

English Summary : Asian domestic worker jailed and fined for stealing from employer's home 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com