പൊടിപൊടിച്ച് കുതിരലേലം

arabian-horse-36-lakhs-riyals
36 ലക്ഷം റിയാലിന്റെ അറേബ്യന്‍ കുതിര.
SHARE

ദോഹ∙ കത്താറ രാജ്യാന്തര അറേബ്യൻ കുതിര മേളയുടെ ഭാഗമായി നടന്ന ലേലത്തിൽ വിറ്റത് 23 കുതിരകളെ. ഏറ്റവും ഉയർന്ന ലേല തുക 36 ലക്ഷം റിയാൽ. ദുബായ് അറേബ്യൻ ഹോഴ്‌സിന്റെ  ഉടമസ്ഥതയിലുള്ള കുതിരയെയാണ് ലേലത്തിൽ ഏറ്റവും ഉയർന്ന വിലയ്ക്ക് വിറ്റത്. ഏകദേശം 8,12,88,000 ഇന്ത്യൻ രൂപ. 

കത്താറയിൽ പുരോഗമിക്കുന്ന മൂന്നാമത് അറേബ്യൻ കുതിര മേളയുടെ പ്രധാന പരിപാടികളിലൊന്നാണ് ലേലം.  ലോകത്തിലെ ഏറ്റവും മികച്ച അറേബ്യൻ കുതിരകളെ സ്വന്തമാക്കാനുള്ള അവസരമാണിത്. കുതിര ഫാം ഉടമകളും അറേബ്യൻ കുതിരകളുടെ ഉടമസ്ഥരും ബ്രീഡർമാരും മാത്രമല്ല കുതിര സ്‌നേഹികളായ നൂറുകണക്കിന് പേരാണ് ലേലത്തിൽ പങ്കെടുക്കാനും ലേലം കാണാനുമായെത്തിയത്. കുതിരമേളയിൽ കുതിരകളുടെ സൗന്ദര്യമത്സരങ്ങൾക്കും കാഴ്ചക്കാർ ഏറെയുണ്ട്. മേളയുടെ സമാപന ദിവസമായ 11നാണ് ടൈറ്റിൽ ഷോ.

English Summary : Magnificent horses auctioned off at Katara International Arabian Horse Festival 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS