ADVERTISEMENT

റാസൽഖൈമ∙റാക് മാളിൽ ഇന്നലെയുണ്ടായ  തീ പിടിത്തം നിയന്ത്രണവിധേയമാക്കിയതായും മാൾ പൂർണമായും പ്രവർത്തന ക്ഷമമായതായും അധികൃതർ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് മാളിന്റെ മേൽക്കൂരയിലെ എയർ കണ്ടീഷണറിൽ നിന്നാണു ചെറിയ തോതിലുള്ള അഗ്നിബാധയുണ്ടായത്.

 

മാളിലെ സന്ദർശകരെ സുരക്ഷിതമായി ഒഴിപ്പിച്ച റാപിഡ് ഇന്റർവെൻഷൻ ടീം തീ അണച്ചു. സംഭവത്തിൽ ആളപായമൊന്നും റിപോർട്ട് ചെയ്തിട്ടില്ല. റാസൽഖൈമ പൊലീസ് അത്യാഹിത വിഭാഗങ്ങൾക്കുള്ള നീക്കം സുഗമമാക്കി. അഗ്നിബാധയിലേക്കു നയിച്ച സാഹചര്യം കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.  മാൾ മാനേജ്‌മെന്റ് ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിരുന്നു. മാൾ സാധാരണ പ്രവർത്തനത്തിലേക്ക് മടങ്ങിയെത്തിയതായി ലൈൻ ഇൻവെസ്റ്റ്‌മെന്റ് & പ്രോപർട്ടി സ്ഥിരീകരിച്ചു. 

 

എല്ലാ വാടകക്കാരുടെയും ഷോപ്പർമാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകിയിട്ടുണ്ടെന്നു സിവിൽ ഡിഫൻസും മാൾ മാനേജ്‌മെന്റും പറഞ്ഞു.

English Summary: RAK Mall fully operational after fire on roof

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com