റിയാദ്∙ തുര്‍ക്കിക്കും സിറിയക്കും രക്ഷാസംഘങ്ങളെ അയക്കാനും അടിയന്തരമായി മെഡിക്കല്‍, മാനുഷിക സഹായങ്ങള്‍ എത്തിക്കാനും സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദ്ദേശം.
സിറിയന്‍, തുര്‍ക്കി ജനങ്ങള്‍ക്കു മെഡിക്കല്‍ സഹായങ്ങളും തമ്പുകളും ഭക്ഷ്യവസ്തുക്കളും മറ്റു ലോജിസ്റ്റിക് സഹായങ്ങളും അടിയന്തരമായി എത്തിക്കാന്‍ കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ദുരന്തബാധിതരെ സഹായിക്കാന്‍ സാഹിം പ്ലാറ്റ്‌ഫോം വഴി ജനകീയ സംഭാവന ശേഖരണ ക്യാംപെയിൻ സംഘടിപ്പിക്കാനും രാജാവും കിരീടാവകാശിയും നിര്‍ദേശിച്ചു.
English Summary: Saudi King, Crown Prince order air bridge to deliver aid to Syria, Turkey