ADVERTISEMENT

അബുദാബി∙ ഭൂകമ്പം നാശംവിതച്ച തുർക്കിയിലേക്ക് യുഎഇയിലെ തുർക്കിഷ് എംബസി ദുരിതാശ്വാസ വസ്തുക്കൾ ശേഖരിക്കുന്നു. വൻതോതിൽ ദുരിതാശ്വാസ വസ്തുക്കൾ ഉണ്ടെങ്കിൽ സിഎസ്എസ് ഹോംവാർഡ് ബൗണ്ട് ട്രാൻസ്പോർട്ടേഷൻ കമ്പനി വെയർഹൗസിലാണ് എത്തിക്കേണ്ടത്. ഇന്നു രാവിലെ 8 മുതൽ രാത്രി 8 വരെ ഇവ സ്വീകരിക്കും. ധനസഹായം സർക്കാരിന്റെ ഔദ്യോ​ഗിക വെബ്സൈറ്റുകൾ മുഖേന അയയ്ക്കാം.

ആവശ്യമുള്ളവ

മുതിർന്നവർക്കും കുട്ടികൾക്കും ഉള്ള ശൈത്യകാല വസ്ത്രങ്ങൾ, മഴക്കോട്ട്, ബൂട്ടുകൾ, സ്വെറ്റർ, പാന്റ്സ്, ​കൈയുറകൾ, സ്കാർഫ്, തൊപ്പി, സോക്സ്, അടിവസ്ത്രങ്ങൾ (ഉപയോഗിക്കാത്തത്). കേടുവരാത്ത ഭക്ഷണങ്ങൾ, ടിന്നിലടച്ച ഭക്ഷണം, ബേബി ഫുഡ്, ഡയപ്പർ, ശുചീകരണ വസ്തുക്കൾ, സാനിറ്ററി പാഡുകൾ, ടെന്റ്, കിടക്ക, കമ്പിളി, സ്ലീപ്പിങ് ബാ​ഗ്, ടെന്റിലെ കിടക്ക, സ്റ്റൗ വിത് പൈപ്പ്, ഹീറ്റർ, ജനറേറ്റർ, ഫ്ലാഷ് ലൈറ്റ് (ബാറ്ററിയില്ലാത്തത്).

English Summary :  Turkish embassy in UAE collects clothing, blanket donations for earthquake victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com