ADVERTISEMENT

ദുബായ് ∙ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി യൂണിയൻ കോപ്. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിത ബാധിതർക്കും മാനുഷിക, ജീവകാരുണ്യ സഹായങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർക്കും അടിസ്ഥാന വസ്തുക്കൾക്കും മറ്റു ഭക്ഷ്യ-ഭക്ഷ്യേതര ഉൽപന്നങ്ങൾക്കും 25% താൽക്കാലിക കിഴിവ് പ്രഖ്യാപിച്ചുകൊണ്ടാണ് യൂണിയൻ കോപ് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. 

 

ഈ സംരംഭം ദുരിതബാധിതർക്ക് പ്രയോജനം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ടെന്റുകൾ, പുതപ്പുകൾ, മെത്തകൾ, തൂവാലകൾ, പായകൾ, ഡിറ്റർജന്റുകൾ, ഭക്ഷണം, ഭക്ഷ്യേതര വസ്തുക്കൾ, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നൽകാവുന്ന മറ്റ് അടിസ്ഥാന വസ്തുക്കൾ തുടങ്ങിയവയ്ക്ക് യൂണിയൻ കോപ് കിഴിവ് നൽകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com