ADVERTISEMENT

ജിദ്ദ∙ ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ചതിന് ശേഷം 45 ലക്ഷം തീർഥാടകർ പുണ്യഭൂമിയിൽ എത്തിയതായി കണക്കുകൾ.അനുവദിച്ച വീസകളുടെ എണ്ണം 50 ലക്ഷത്തിലെത്തി.  ഇതിൽ 40 ലക്ഷം പേർ വിമാനമാർഗമാണ് എത്തിയത്.

Also read: ഹജ്: പ്രവാസികൾക്ക് ഇനി പുതിയ പെർമിറ്റ് ചട്ടങ്ങൾ

അഞ്ച് ലക്ഷം പേർ കരമാർഗവും 3675 പേർ കപ്പൽ മാർഗവും എത്തി. ഭൂരിഭാഗവും വന്നത് ഇന്തോനീഷ്യയിൽ നിന്നാണ്– 10,05,265 പേർ.  7,92,208 പേരുമായി പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്.  ഇന്ത്യ മൂന്നാം സ്ഥാനത്താണ്– 4,48,765 തീർഥാടകർ.  ഈജിപ്തിൽ നിന്ന് 3,06,480 പേരും ഇറാഖിൽ നിന്ന് 2,39,640 പേരുംl ബംഗ്ലാദേശിൽ നിന്ന് 2,31,092 പേരും എത്തി. ഉംറ നിർവഹിച്ച തീർഥാടകരുടെ കണക്കുകൾ ഹജ്, ഉംറ മന്ത്രാലയമാണ് പുറത്തുവിട്ടത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com