ADVERTISEMENT

ദോഹ∙ ഇറാനിലെ ടെഹ്‌റാൻ ഇന്റർനാഷനൽ ടൂറിസം പ്രദർശനത്തിലെ ഖത്തർ ടൂറിസത്തിന്റെ പവിലിയനിൽ സന്ദർശകത്തിരക്ക്.

ഇതാദ്യമായാണ് ഖത്തർ ടൂറിസം ടെഹ്‌റാനിൽ നടക്കുന്ന ടൂറിസം പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ടെഹ്‌റാൻ ഇന്റർനാഷനൽ പെർമനന്റ് ഫെയർഗ്രൗണ്ടിൽ നടക്കുന്ന പ്രദർശനത്തിൽ ഖത്തർ ടൂറിസത്തിന്റെ പവിലിയനിൽ ഖത്തർ എയർവേയ്‌സ്, ടോർച്ച് ദോഹ, ട്രാവൽ ഡിസൈനർ, റിക്‌സോസ് ഗൾഫ് ഹോട്ടൽ, ബനാന ഐലന്റ് തുടങ്ങിയ വ്യാപാര പങ്കാളികളുടെ കൗണ്ടറുകളും സജീവമാണ്. ഖത്തർ ടൂറിസം ലക്ഷ്യമിടുന്ന 15 സുപ്രധാന വിപണികളിൽ ഒന്നാണ് ഇറാൻ. ഇറാനികൾക്കായി ഖത്തറിലെ ടൂറിസം അവസരങ്ങൾ വികസിപ്പിക്കാൻ  പ്രദർശനത്തിലെ പങ്കാളിത്തത്തിലൂടെ സാധ്യമാണെന്നും ടൂറിസം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബെർതോൾഡ് ട്രെങ്കൽ വ്യക്തമാക്കി. ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിപ്പിച്ച് 2030നകം ജിഡിപിയിലുള്ള ടൂറിസം മേഖലയുടെ സംഭാവന 12 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും ട്രെങ്കൽ ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയിലെ പുത്തൻ ആകർഷണങ്ങളും ആതിഥേയ മേഖലയിലെ ഓഫറുകളുമാണ് പവിലിയനിൽ എത്തുന്ന സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. 

രാജ്യത്തിന്റെ സംസ്‌കാരം, സാംസ്‌കാരിക-പൈതൃക കാഴ്ചകൾ, ആതിഥേയത്വം, പുത്തൻ ആകർഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ  നിന്നറിയാം. ഇറാനിലെ യാത്രാ ഓപ്പറേറ്റർമാർ, ഏജൻസികൾ, എയർലൈനുകൾ എന്നിവരുമായുള്ള ബിസിനസ്  ശക്തിപ്പെടുത്താനും പ്രദർശനം ഗുണം ചെയ്യും. ഈ മാസം 7ന് ആരംഭിച്ച 16ാമത് ടെഹ്‌റാൻ ടൂറിസം പ്രദർശനം നാളെ സമാപിക്കും.

English Summary : Qatar Tourism participates in 16th edition of Tehran International Tourism Exhibition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com