അബുദാബി∙ യുഎഇയിൽ ഗതാഗത നിയമലംഘനം നടത്തി ഖത്തറിൽ പോയാലും അവിടെ നിയമലംഘനം നടത്തി യുഎഇയിൽ എത്തിയാലും കുടുങ്ങും. ഇരുരാജ്യങ്ങളിലെയും ഗതാഗത നിയമലംഘന വിവരങ്ങൾ പരസ്പരം കൈമാറുന്ന പദ്ധതിക്കു തുടക്കമായതോടെയാണിത്.
നിയമലംഘകർ പിഴ അടയ്ക്കേണ്ടിവരും. ട്രാഫിക് വകുപ്പുകൾ കംപ്യൂട്ടറിലൂടെ ബന്ധിപ്പിച്ചാണ് വിവരങ്ങൾ കൈമാറുന്നത്. അബുദാബിയിൽ നടന്ന സംയുക്ത സുരക്ഷാ സമിതി യോഗത്തിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.
English Summary : UAE announces integrated traffic violations system with Qatar