ഭൂകമ്പ ദുരിതബാധിതർക്ക് യുഎഇയുടെ സഹായം

السفير التركي يشيد بجهود الإمارات في تقديم المساعدات لبلاده
തുർക്കിയിലേക്കും സിറിയയിലേക്കും അയയ്ക്കാനായി അബുദാബി അൽറീഫ് ബേസിൽ ശേഖരിച്ച ദുരിതാശ്വാസ വസ്തുക്കൾ പരിശോധിക്കുന്ന പ്രതിരോധ മന്ത്രാലയത്തിലെ സംയുക്ത കമാൻഡർ മേജർ ജനറൽ സാലിഹ് മുഹമ്മദ് സാലിഹ് അൽ അമെരി.
SHARE

അബുദാബി∙ തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിത ബാധിതർക്കായി 10 കോടി ഡോളർ (825.46 കോടി രൂപ) സഹായം നൽകാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. 

ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നതിനായി ഗാലന്റ് നൈറ്റ്–2 ഓപറേഷൻ ആരംഭിക്കാനും പ്രതിരോധ മന്ത്രാലയത്തിന്റെ ജോയിന്റ് ഓപറേഷൻസ് കമാൻഡിനോട് നിർദേശിച്ചു. അടിയന്തര സഹായമായി 5 കോടി ദിർഹം (112.37 കോടി രൂപ) പ്രഖ്യാപിച്ചതിനു പുറമേയാണിത്.  ഇരു രാജ്യങ്ങളിലേക്കും ദുരിതാശ്വാസ സാമഗ്രികൾ, മെഡിക്കൽ ഉപകരണങ്ങൾ, അടിയന്തര സഹായം എന്നിവ എത്തിക്കുന്നതിനായി പ്രത്യേക വിമാന സർവീസും നടത്തിവരുന്നു. 

യുഎഇയുടെ സഹായത്തിന് അബുദാബിയിലെ തുർക്കി സ്ഥാനപതി തുഗേ ടൻസർ കൃതജ്ഞത രേഖപ്പെടുത്തി.

English Summary : UAE to allocate $100 mln for earthquake relief efforts in Syria And Turkey

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS