അബുദാബി/ഖത്തർ ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസിക്ക് വീണ്ടും ഭാഗ്യം. ഡിസംബറിൽ നടന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരു കിലോ സ്വർണം നേടിയ ശേഷം ഈ മാസത്തെ ഡ്രീം കാർ റാഫിൾ നറുക്കെടുപ്പിൽ സുമൻ മുത്തയ്യ നാടാർ രാഗവൻ റേഞ്ച് റോവർ കാറാണ് സ്വന്തമാക്കിയത്.
English Summary :റമസാൻ മാസത്തിന്റെ ആദ്യ ദിവസം വിശ്വാസികൾ 13 മണിക്കൂറിലേറെ നോമ്പെടുക്കും
ഒരു വർഷത്തിലേറെയായി സുമൻ ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാൻ തുടങ്ങിയിട്ട്. നാട്ടിലേയ്ക്ക് മടങ്ങുന്ന കുടുംബത്തിന് റേഞ്ച് റോവർ വിറ്റ് കിട്ടുന്ന പണം കൈമാറുമെന്നും അദ്ദേഹം ബിഗ് ടിക്കറ്റ് പ്രതിനിധികളോട് പറഞ്ഞു. ഡിസംബറിൽ സ്വർണം നേടിയപ്പോഴും താൻ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തന്റെ ഇരട്ട പെൺമക്കളുടെ ഭാവിക്കായി പണം നിക്ഷേപിക്കും. എല്ലാ മാസവും ടിക്കറ്റ് വാങ്ങാൻ തന്നെയാണ് സുമന്റെ തീരുമാനം.
അടുത്ത മാസത്തെ നറുക്കെടുപ്പിന് ഇൗ മാസം 28 വരെ ഓൺലൈനായോ അബുദാബി ഇന്റർനാഷനൽ എയർപോർട്ടിലെയും അൽ ഐൻ ഇന്റർനാഷനൽ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ ടിക്കറ്റുകൾ വാങ്ങാം.
15 ദശലക്ഷം ദിർഹം ഗ്രാൻഡ് പ്രൈസിന് പുറമേ, രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹവും മൂന്നാം സമ്മാനമായ 100,000 ദിർഹവും നാലാം സമ്മാനം 50,000 ദിർഹവും ലഭിക്കും. ബിഗ് ടിക്കറ്റ് ഉപയോക്താക്കൾ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിൽ ഉൾപ്പെടും. കൂടാതെ എല്ലാ ആഴ്‌ചയും 1,00000 ദിർഹം നൽകി വിജയിക്കുന്ന മൂന്ന് വിജയികളിൽ ഒരാളാകാനുള്ള അവസരവും ലഭിക്കും.
English Summary: Indian expat in Qatar wins in Abu Dhabi big ticket for the second time