ADVERTISEMENT

ദുബായ്∙ ഇന്ത്യൻ നിക്ഷേപകനു ദുബായിലെ അത്യാഢംബര വസതിയുടെ വിലാസം. തിലാൽ അൽ ഗാഫ് ഐലൻഡിലെ 8 മുറി വീടിന് ചെലവിട്ടത് 9.5 കോടി ദിർഹം. 213.75 കോടി രൂപ. നിർമാതാക്കളായ മെട്രോപൊലിറ്റൻ പ്രീമിയം പ്രോപ്പർട്ടീസ് വീട്ടുടമസ്ഥന്റെ പേരു വിവരം പുറത്തു വിട്ടിട്ടില്ല.

ദുരന്ത സാക്ഷിയായി ; തുർക്കി ഭൂകമ്പത്തിന്റെ ഓർമയിൽ നടുക്കം മാറാതെ മലയാളി വിദ്യാർഥി

30,200 ചതുരശ്ര അടിയാണ് വിസ്താരം. 3 നിലകളിലായി 8 കിടപ്പു മുറികളുണ്ട്. 3 നീന്തൽക്കുളങ്ങൾ, ഒരു ജിംനേഷ്യം, ഒരു സ്വീകരണ ലോബി, 24 മണിക്കൂറും സെക്യൂരിറ്റി സേവനം, പ്രത്യേക ഗെസ്റ്റ് വില്ലകൾ എന്നിവ ചേരുന്നതാണ് പാർപ്പിട സമുച്ചയം.

 

ദുബായിൽ വസ്തുവകകളിൽ സ്ഥിരമായി നിക്ഷേപിക്കുന്ന വ്യവസായിക്കു സ്വന്തം ആവശ്യത്തിനായാണ് പുതിയ പാർപ്പിടം വാങ്ങിയിരിക്കുന്നത്. സമാനമായ വീട് പാം ജുമൈറയിൽ വിറ്റുപോയത് 25 കോടി ദിർഹത്തിനാണ്.  562 കോടി രൂപയ്ക്ക്.

 

മാജിദ് അൽ ഫുത്തൈം നേതൃത്വം നൽകുന്ന പുതിയ ടൗൺഷിപ്പാണ് തിലാൽ അൽ ഗാഫ്. 3.5 ലക്ഷം സ്ക്വയർ മീറ്റർ സ്ഥലമാണ് വികസിപ്പിക്കുന്നത്. ഇവിടെ സ്കൂൾ, ആശുപത്രി, റസ്റ്ററന്റുകൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവയുണ്ടാകും. 400 മീറ്റർ നീളമുള്ള കൃത്രിമ ബീച്ചോടു കൂടിയ ജലാശയവും ഇവിടെ നിർമിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com