ADVERTISEMENT

തിരുവനന്തപുരം∙ വേൾഡ് മലയാളി കൗൺസിൽ ട്രാവൻകൂർ പ്രവിൻസിന്റെ കീഴിൽ പുതിയതായി രൂപം കൊണ്ട കവടിയാർ ചാപ്റ്ററിന്റെ ഉദ്ഘാടനം ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള നിർവഹിച്ചു.

മുൻ അംബാസഡർ ടി. പി. ശ്രീനിവാസൻ മുഖ്യാതിഥിയായിരുന്നു. ട്രാവൻകൂർ പ്രവിൻസ് പ്രസിഡന്റ് സാം ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ അഡ്‍വൈസറി ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. 

ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ബേബി മാത്യു സോമതീരം പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഗ്ലോബൽ വുമൺസ് ഫോറം ചെയർ പേഴ്സൺ തങ്കമണി ദിവാകരൻ,  ഇന്ത്യ റീജിയൻ സെക്രട്ടറി തുളസിധരൻ നായർ, ജനറൽ സെക്രട്ടറി സോണൽജ്, പ്രവിൻസ് ട്രഷറർ ആർ. വിജയൻ എന്നിവർ പങ്കെടുത്തു.

പുതിയതായി രൂപം കൊണ്ട ഈ ചാപ്റ്ററിൽ പ്രസിഡന്റ് ആന്റണി തോമസ്, വൈസ് പ്രസിഡന്റ് രാജു ജോർജ്, സെക്രട്ടറി ശൈലജ മുരളീധരൻ, ട്രഷറർ ഡോ. ദിവാകരൻ, ജോയിന്റ് സെക്രട്ടറി സാനി ജേക്കബ് എന്നിവർ ചുമതലയേറ്റു. ഹോട്ടൽ പ്രശാന്തിൽ വച്ചു നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ സമുന്നതരായ വ്യക്തികളും മറ്റു ചാപ്റ്ററുകളെ പ്രതിനിധീകരിച്ചുകൊണ്ട് ഡബ്ല്യുഎംസി അംഗങ്ങളും പങ്കെടുത്തു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com