ADVERTISEMENT

അൽഖോബാർ∙ വേൾഡ് മലയാളി കൗൺസിൽ വനിതാ വിഭാഗം അൽഖോബാർ ഘടകം  മലയാളി വനിതകൾക്കായി ആദ്യമായി നടത്തിയ സൗന്ദര്യമൽസരത്തിൽ പൗർണമി ചിത്രൻ വിജയിച്ചു. നടിയും മോഡലുമായ സാധിക വേണുഗോപാൽ വിജയിക്ക് ക്വീൻ ഓഫ് അറേബ്യ കിരീടം അണിയിച്ചു.

 

ബനീമ സ്സൊഖ്,  നിഷാന കോളശ്ശേരി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അമൃത, ബമീമ റസാഖ്, ലിൻഡ വർഗീസ് , ഇർശു ഗുൽ, ജിൽന ജോസഫ്,നിഷാന കോലശ്ശേരി,പൗർണമി ചിത്രൻ,റോസ് ടൈറ്റസ്, ശരണ്യ സണ്ണി, ഷബന അഷ്റഫ്,ഷഹനറാണി, വിനീത രാജ് എന്നിവർ മൽസരത്തിൽ പങ്കെടുത്തു. മുൻ മിസ്സിസ് ഇന്ത്യ റണ്ണർ അപ്പ് സാനിയ സ്റ്റീഫൻ , ജയപ്രസാദ് ,  ലാവണ്യ നായർ എന്നിവരുടെ  പാനലാണ് സൌന്ദര്യമത്സര വിജയികളെ തിരഞ്ഞെടുത്തത്. 

 

കേക്ക് മേക്കിങ്, ഈറ്റിങ് ചലഞ്ച്, മെഹന്തി മത്സരം എന്നിവയും  വനിതകൾക്കായി നടത്തിയിരുന്നു. കുട്ടികൾക്ക് പ്രച്ഛന്നവേഷ മത്സരവും വനിതകൾക്കും കുട്ടികൾക്കുമായി കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.  ചിത്ര, കരകൗശല പ്രദർശനവും കലാപരിപാടികളും നടന്നു. ദേവിക നൃത്തവിദ്യാലയ, കൃതിമുഖ ഡാൻസ് സ്കൂൾ, നാട്യഞ്ജലി നൃത്ത കലാക്ഷേത്ര, ഡി കമ്പനി, അമേയ സ്കൂൾ ഓഫ് ഡാൻസ്,വൈഷ്ണവി നൃത്ത വിദ്യാലയം, ബ്ലൂം ബഡ്‌സ് തുടങ്ങിയ നൃത്ത വിദ്യാലയങ്ങൾ വേദിയിൽ നൃത്തപരിപാടികൾ അവതരിപ്പിച്ചു.  ശബ്ന നജീബ്, പാർവതി സന്തോഷ്‌ എന്നിവർ പ്രസംഗിച്ചു.

 

കേക്ക് മേക്കിങ് മത്സരത്തിൽ സജിനി അഫ്താബ്, ഐഷ ഷഹീൻ ,ജസ്റ്റി അനിഷ് എന്നിവരും.  ഈറ്റിങ് ചലഞ്ചിൽ മുംതാസ് മുഹമ്മദ്,  ബുഷ്റ സഗീർ ,സൈയ്ബു ഹനീഫ് എന്നിവരും മെഹന്തി മത്സരത്തിൽ  റഫ്സീന മുനവ്വർ , നൂറ അന്ന്ന, ആമിന ഷഹ്ബാസ് എന്നിവരും വിജയികളായി. കുട്ടികളുടെ ഫാൻസി ഡ്രസ്സ് മത്സരത്തിൽ അമർഫല, ഏറിൻ ടോം സുഫിൽ, നൈല എന്നിവർ വിജയം നേടി. റെഡ് കാർപെറ്റ് വൊളന്റിയെര്സ് ആയ ലുമിയ, നാസിയ, ഷബി, ഷാലിമ, രേഷ്മ ,റീന , സുജ റോയ് ഷബാന, ഷംസി, ശ്രീദേവി, നിലോഫർ, രേവതി സഞ്ജു എന്നിവർ  കലാകായിക മത്സരങ്ങൾ നിയന്ത്രിച്ചു. അർച്ചന അഭിഷേക്, ഹുസ്ന ആസിഫ്,ഷംല നജീബ്,പ്രജിത അനിൽകുമാർ, സോഫിയ താജു,ഷെറീന  ഷമീം, റിഫാന ആസിഫ്,അനു ദിലീപ്,അഫീജ സിറാജ്, രതി  നാഗ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com