ദോഹ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് നിരോധിക്കപ്പെട്ട 7,000 ലിറിക്ക ഗുളികകൾ പിടിച്ചെടുത്തു. കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് ബാഗിനുളളിൽ ഒളിപ്പിച്ച നിലയിൽ ഗുളികകൾ കണ്ടെത്തിയത്.
യാത്രക്കാരനെ കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറി. കഴിഞ്ഞ ദിവസം അബു സമ്ര പോർട്ടിൽ കാറുകളുടെ സ്‌പെയർ പാർട്‌സുകൾക്കുള്ളിൽ നിന്ന് വ്യത്യസ്ത തരത്തിലുള്ള നർക്കോട്ടിക് ഗുളികകൾ പിടിച്ചെടുത്തിരുന്നു.
നിരോധിത സാധനങ്ങൾ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഓർമപ്പെടുത്തി.