പ്രതിരോധ മേഖലയിൽ ആളില്ലാ സൈനിക ഹെലികോപ്റ്റർ വരുന്നു

helicopter
യുഎഇ നിർമിക്കാനുദ്ദേശിക്കുന്ന ഫിനോം യുഎവി ഹെലികോപ്റ്റർ.
SHARE

അബുദാബി∙ കരയിലും കടലിലും നിരീക്ഷണത്തിനും പ്രതിരോധത്തിനുമായി ആളില്ലാ സൈനിക ഹെലികോപ്റ്റർ (ഫിനോം യുഎവി) നിർമിക്കാൻ ഒരുങ്ങി യുഎഇ. വായുവിൽ നിന്ന് ശത്രുക്കളെയും ഉപകരണങ്ങളെയും നശിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും ഇത്.

Also read: കുവൈത്തിൽ ഇന്ത്യൻ എൻജിനീയർമാർക്ക് റജിസ്ട്രേഷനിൽ ഇളവില്ല

2 ടൺ ഭാരമുള്ള ആളില്ലാ ഹെലികോപ്റ്ററിന് ഒന്നിലധികം ദൗത്യങ്ങൾ നിർവഹിക്കാനാകും. 2026 അവസാനത്തോടെ അബുദാബി എയർപോർട്ട് ഫ്രീ സോണിലെ ഹീലിയോ ഏവിയേഷൻ ടെക്‌നോളജീസ് (ഹീലിയോടെക്) പ്രൊഡക്ഷൻ ആൻഡ് ഡിസൈൻ സെന്ററിൽ നിർമാണം ആരംഭിക്കും. ദീർഘനേരം പറക്കാൻ ശേഷിയുള്ള ഈ ഹെലികോപ്റ്ററുകൾക്ക് കുത്തനെ ടേക്ക് ഓഫിനും ലാൻഡിങിനും സാധിക്കും.

800 കിലോ വരെ ഭാരം വഹിക്കാം. ഒറ്റ ഇന്ധന ടാങ്കുള്ളവയ്ക്ക് 4 മണിക്കൂറും 2 ഇന്ധന ടാങ്കുള്ളവയ്ക്ക് 8 മണിക്കൂറും തുടർച്ചയായി പറക്കാം. രാജ്യാന്തര പ്രതിരോധ പ്രദർശനമായ ഐഡക്സിൽ ഫെനോമിന്റെ മോഡൽ പ്രദർശിപ്പിച്ചു. വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കാനും പദ്ധതിയുണ്ട്്. തവാസുൻ കൗൺസിലിനു കീഴിലുള്ള സ്ട്രാറ്റജിക് ഡവലപ്‌മെന്റ് ഫണ്ടിന്റേതാണ് ഹീലിയോടെക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA