ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കണ്ടതിന്റെ ഗിന്നസ് ലോക റെക്കോർഡ് സ്വദേശി പൗരനായ ഹമദ് അബ്ദുല്ലസീസിന് സ്വന്തം. ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിലെ 64 ൽ 44 മത്സരങ്ങളും ഹമദ് അബ്ദുല്ലസീസ് കണ്ടു. പ്രതിദിനം 3 മത്സരങ്ങൾ വീതമാണ് ഹമദ് കണ്ടത്.

Also read: ഡെസേർട്ട് ഫ്ലാഗിൽ ഇന്ത്യയുടെ തേജസ്

ഒരു മത്സരം കഴിയുമ്പോൾ അടുത്തതിനുള്ള വിസിൽ മുഴങ്ങുന്നതിന് മുൻപേ മത്സര വേദിയിലേക്ക് എത്താൻ കൃത്യമായ പ്ലാനിങ് നടത്തിയിരുന്നു. ലോകകപ്പിന് മുൻപേ തന്നെ ഏറ്റവുമധികം മത്സരങ്ങൾ കണ്ടതിന്റെ ലോക റെക്കോർഡ് നേടാൻ ശ്രമിക്കുന്നതായി ഗിന്നസ് അധികൃതരെ ഹമദ് വിവരമറിയിച്ചിരുന്നു. ഓരോ മത്സരങ്ങളും കണ്ടുവെന്ന് സാക്ഷ്യപ്പെടുത്താൻ 2 സാക്ഷികൾ ഉൾപ്പെടെയുള്ള നിബന്ധനകളും ഹമദ് പാലിച്ചിരുന്നു.

 

മത്സരങ്ങൾ കാണുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സഹിതമാണ് റെക്കോർഡിനായി സമർപ്പിച്ചത്. 39 കാരനായ ഹമദ് അൽ വക്രയിലാണ് താമസിക്കുന്നത്.  ലോകകപ്പ് സംഘാടകരായിരുന്ന സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ജനറേഷൻ അമേസിങ് ഫൗണ്ടേഷന്റെ പരിശീലകൻ കൂടിയാണ് ഹമദ്.

 

കഴിഞ്ഞ നവംബർ 20 മുതൽ ഡിസംബർ 18 വരെയായിരുന്നു 22-ാമത് ഫിഫ ലോകകപ്പ് ഖത്തറിൽ നടന്നത്.  8 സ്റ്റേഡിയങ്ങളിലായിരുന്നു മത്സരങ്ങൾ. സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 75 കിലോമീറ്ററായിരുന്നു–അൽഖോറിലെ അൽബെയ്ത്തും അൽ വക്രയിലെ അൽ ജനൗബും തമ്മിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com