ADVERTISEMENT

ദോഹ ∙ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡര്‍ ആയി ഇന്ത്യന്‍ സൂപ്പര്‍ താരം ദീപിക പദുക്കോണിനെ പ്രഖ്യാപിച്ചു. പുതിയ പ്രീമിയം എക്‌സിപീരിയന്‍സ് ബ്രാന്‍ഡ് ക്യാംപെയ്‌ന് തുടക്കമിട്ടാണ് ദീപികയെ ബ്രാന്‍ഡ് അംബാസഡര്‍ ആയി തിരഞ്ഞെടുത്തു കൊണ്ടുള്ള പ്രഖ്യാപനം. ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രീമിയം എക്‌സ്പീരിയന്‍സ് ആസ്വദിച്ചുകൊണ്ടുള്ള ദീപിക പദുക്കോണിന്റെ യാത്രയുമായി ബന്ധിപ്പിച്ച് Ain't Nobody എന്ന ട്രാക്കും റിലീസ് ചെയ്തിട്ടുണ്ട്. 

സ്‌കൈട്രാക്‌സിന്റെ എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കഴിഞ്ഞവര്‍ഷവും ഖത്തര്‍ എയര്‍വേയ്‌സിനാണ് ലഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഖത്തറിന്റെ ദേശീയ എയര്‍ലൈന്‍ ആണിത്.

English Summary : Deepika Padukone announced as Qatar Airways ambassador

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com