എമിറേറ്റ്സ് ഐഡി അപേക്ഷാ ഫോം പുതിയ രൂപത്തിൽ; നടപടിക്രമങ്ങൾ ലളിതമാക്കി

emirates-id-2
SHARE

അബുദാബി∙ യുഎഇയുടെ ദേശീയ തിരിച്ചറിയൽ കാർഡായ എമിറേറ്റ്സ് ഐഡിയുടെ അപേക്ഷാ ഫോം നവീകരിച്ചു. നടപടിക്രമങ്ങൾ ലളിതവും കാര്യക്ഷമവുമാക്കിയതായി ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അതോറിറ്റി (ഐസിപി) അറിയിച്ചു. പരിഷ്ക്കരിച്ച അപേക്ഷയിൽ 7 ഭേദഗതികൾ വരുത്തിയിട്ടുണ്ട്.

Also read: അഞ്ചക്ക ശമ്പളമുണ്ടോ? 5 ബന്ധുക്കളെ കൊണ്ടുവരാം; അറിയാം യുഎഇയിലെ പുതിയ വീസ ചട്ടങ്ങൾ

അപേക്ഷയിൽ വലതുവശത്ത് ക്യൂആർ കോഡ് ഇടംപിടിച്ചു. ഇത് സ്കാൻ ചെയ്താൽ അപേക്ഷകന്റെ മുഴുവൻ വിവരങ്ങളും ലഭ്യമാകും. ഫോട്ടോ ഇടതുവശത്താണ് പതിക്കേണ്ടത്. പരാതിപ്പെടാനും വിരലടയാളം രേഖപ്പെടുത്താനും ക്യൂആർ കോ‍ഡുകൾ ഉണ്ട്. കമ്പനി മേൽവിലാസത്തിനു പുറമേ കാർഡ് ഡെലിവറി ചെയ്യുന്ന കുറിയർ കമ്പനിയുടെ വിവരവുമുണ്ടാകും.

അപേക്ഷയിലെ വിവരങ്ങൾ പരിഷ്ക്കരിക്കാനും വിരലടയാളം എടുക്കാൻ ലഭിച്ച തീയതിയും സമയവും മാറ്റാനും സൗകര്യമുണ്ട്. അപേക്ഷയുടെ നിജസ്ഥിതി ഓൺലൈൻ വഴി ട്രാക്ക് ചെയ്യാനും സാധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA