ADVERTISEMENT

അബുദാബി∙ ജിസിസി രാജ്യങ്ങളിൽ താമസ വീസയുള്ളവർക്ക് യുഎഇയിൽ ദിവസേന വന്നുപോകാവുന്ന തരത്തിൽ 90 ദിവസ കാലാവധിയുള്ള വീസ നൽകുന്നു. ഓരോ തവണയും 48 മണിക്കൂറിൽ കൂടുതൽ യുഎഇയിൽ താമസിക്കാനോ ശമ്പളം വാങ്ങിയോ അല്ലാതെയോ യുഎഇയിൽ ജോലി ചെയ്യാൻ പാടില്ല എന്നതാണ് നിബന്ധന. ഈ വീസയുള്ളവർക്ക് കര, കടൽ, വ്യോമ മാർഗങ്ങൾ വഴി യുഎഇയിലേക്കു പ്രവേശിക്കാം.

Also read: ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ട് പുറത്തിറക്കി യുഎഇ

യുഎഇയിൽ ആദ്യം എത്തുന്ന തീയതി മുതൽ 90 ദിവസത്തേക്കാണ് അനുമതി. വീസ കാലാവധി നീട്ടാനാകില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് ഈ വീസ ലഭിക്കുക. കുടുംബാംഗങ്ങളോടൊപ്പം എത്തുന്നവർക്കു ആവശ്യമെങ്കിൽ വീട്ടുജോലിക്കാരെയും കൊണ്ടുവരാം.

പാസ്‌പോർട്ട് കോപ്പി, അതാതു രാജ്യത്തെ റസിഡൻസ് വീസ അല്ലെങ്കിൽ തിരിച്ചറിയൽ കാർഡ്, ഇൻഷുറൻസ് പോളിസി, ഫോട്ടോ, 550 ദിർഹം എന്നിവ സഹിതം ഐസിപി വെബ്സൈറ്റിലോ യുഎഇ എംബസി വഴിയോ അതിർത്തി ചെക്ക്പോസ്റ്റിലോ അപേക്ഷിക്കാം. വിവിധ രാജ്യങ്ങളിലേക്കു ചരക്കു എത്തിക്കുന്ന ട്രക്ക് ഡ്രൈവർമാർക്കും ഈ വീസ പ്രയോജനപ്പെടുത്താം. എന്നാൽ അപേക്ഷയോടൊപ്പം അതാതു രാജ്യത്തെ അംഗീകൃത കേന്ദ്രത്തിന്റെ അനുമതിയും ഉണ്ടായിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com