റാസൽഖൈമ∙ റെഡ് സിഗ്നൽ മറികടക്കുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകുന്നതായി റാസൽഖൈമ പൊലീസ്. ഒരാളുടെ അശ്രദ്ധമൂലം നിരപരാധികളുടെ ജീവൻ വരെ അപകടത്തിലാകുന്നു.
നിയമലംഘകർക്ക് 1000 ദിർഹം പിഴയും 12 ബ്ലാക് പോയിന്റുമാണ് ശിക്ഷ. കൂടാതെ 30 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും.
ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബോധവൽക്കരണം ശക്തമാക്കിയതിനാൽ റാസൽഖൈമയിൽ അപകട മരണം ലക്ഷത്തിൽ 3 എന്ന തോതിൽ പിടിച്ചു നിർത്താനായി.