ADVERTISEMENT

ദുബായ്/അബുദാബി∙ കണ്ടാൽ ഒരു നിസ്സാര വാഹനം. എന്നാൽ, ഒരേസമയം ഒട്ടേറെ നിയമലംഘനം പകർത്താൻ ശേഷിയുള്ള രഹസ്യപ്പൊലീസ് വാഹനമാണ് കക്ഷി. ദുബായ് പൊലീസ് വാഹന ശ്രേണിയിൽ പുതുതായി ഇടം പിടിക്കാനൊരുങ്ങുന്ന ഈ കാർ ലോക പൊലീസ് ഉച്ചകോടിയിലാണ് അവതരിപ്പിച്ചത്.

Also read: കേരളത്തിന് വേണ്ടേ ‘കേരള സിലബസ്’; പ്ലസ്ടുവിന് അനുമതി നിഷേധിച്ചതിനാൽ സിബിഎസ്ഇയിലേക്ക് മാറി ന്യൂ ഇന്ത്യൻ സ്കൂൾ

ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകളും സെൻസറുകളും ഘടിപ്പിച്ച ലോകോത്തര വാഹനം അബുദാബി ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനി തത്‌വീർ ആണ് വികസിപ്പിച്ചെടുത്തത്. അമിത വേഗം, മുന്നറിയിപ്പില്ലാതെ പെട്ടന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിയിൽ, റെഡ് സിഗ്നൽ മറികടക്കൽ, സീബ്രാക്രോസ് നിയമം ലംഘിക്കൽ, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ തുടങ്ങി ചെറുതും വലുതുമായ നിയമലംഘനം ദൂരെനിന്നുവരെ പകർത്താൻ കഴിവുണ്ട്.

 

വാഹനത്തിലെ മുഴുവൻ യാത്രക്കാരുടെയും ചിത്രം പകർത്തി കൺട്രോൾ റൂമിന് കൈമാറും. നിരീക്ഷണം, റോഡ് സുരക്ഷ, നിയമ നിർവഹണം, കുറ്റകൃത്യങ്ങൾ തടയൽ എന്നിവയ്ക്കെല്ലാം ഉപയോഗപ്പെടുത്താനാകുമെന്ന് തത്‌വീർ റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് തലവൻ അനസ് അൽ സഗൂൽ പറഞ്ഞു. 

 

നിയമലംഘനം നടത്തി മുങ്ങുന്ന വാഹനങ്ങളെ പിന്തുടരാനും നമ്പർ പ്ലേറ്റ് തിരിച്ചറിയാനും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും സാധിക്കും. വാഹനത്തിനു പിറകിൽ മാത്രം 7 ക്യാമറകളുണ്ട്. മുൻപിലും വശങ്ങളിലുമായി വേറെയും. വിൻഡ്‌ ഷീൽഡിൽ ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറയും ബംപറിൽ സ്പീഡ് ഡിറ്റക്ഷൻ ക്യാമറയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com