യുഎഇ പ്രസിഡന്റിന് പിറന്നാൾ 'ഉമ്മ' നൽകി ഷെയ്ഖ് ഹംദാന്റെ മകൻ; ആശംസ പ്രവാഹം

nahyan-kiss.
SHARE

ദുബായ് ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന് ഇന്ന് പിറന്നാൾ. മാർച്ച് 11ന് 62 വയസ്സ് പൂർത്തിയായ അദ്ദേഹത്തിന്റെ പിറന്നാൾ രാജ്യം മുഴുവൻ ആഘോഷിക്കുകയാണ്. പൗരൻമാരും പ്രവാസികളും  സർക്കാർ സ്ഥാപനങ്ങളും ‍ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തികളും അദ്ദേഹത്തിന് ആശംസകൾ നേർന്നു. 

യുഎഇ ജനതയുടെ നേതാവിന്  സോഷ്യൽ മീഡിയയിലും ആശംസ പ്രവാഹമാണ്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രസിഡന്റിന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നിട്ടുണ്ട്. വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹം ആശംസ അറിയിച്ചിരിക്കുന്നത്. മക്തൂമിന്റെ മകൻ റാഷിദ്  ഷെയ്ഖ് മുഹമ്മദിന്റെ ചിത്രത്തിന് നേരെ നടക്കുന്നതും അതിൽ ചുംബിക്കുന്നതുമായ ഇൻസ്റ്റഗ്രാം വിഡിയോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. 

Read Also: യുഎഇ പ്രസിഡന്റിന് ഇന്ന് 62–ാം ജന്മദിനം

ഡിയോയില്‍ ഷെയ്ഖ് ഹംദാൻ നന്ദി എന്നു പറയുന്നത് കേൾക്കാം. എന്നാൽ കുഞ്ഞ് റാഷിദിനാകട്ടെ ഒരു തവണ ഉമ്മ വച്ച് മതിയായില്ല. അവൻ വീണ്ടും ചിത്രത്തിന് ഉമ്മ വയ്ക്കുന്നുണ്ട്. ഷെയ്ഖ് ഹംദാന്റെ ഇരട്ടകുട്ടികളിൽ ഒരാളാണ് റാഷിദ്.

English Summary: UAE president gets kiss from sheikh hamdans son on his birthday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA