ADVERTISEMENT

ദോഹ∙ ഖത്തറിൽ നിന്നുള്ള സന്ദർശകർക്ക് ഒക്‌ടോബർ മുതൽ ബ്രിട്ടന്റെ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സൗകര്യം പ്രയോജനപ്പെടുത്താം. ഈ സൗകര്യം ലഭ്യമാകുന്ന ആദ്യ രാജ്യമാണ് ഖത്തർ.

Also read: റമസാൻ തിരക്ക്: സൗകര്യങ്ങളൊരുക്കി അറവുശാലകള്‍

മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കും ജോർദാനും 2024 ഫെബ്രുവരി മുതലാണ് ഇടിഎ സൗകര്യം ലഭ്യമാകുക. നിലവിലെ ഇലക്ട്രോണിക് വീസ വേവർ (ഇവിഡബ്ല്യൂ) പദ്ധതിക്ക് പകരമാണ് ഒക്‌ടോബർ മുതൽ ഇടിഎ സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. 

എന്താണ് മെച്ചം

ഇടിഎ സൗകര്യത്തിലൂടെ സന്ദർശകർക്ക് കാര്യക്ഷമവും സുഗമവുമായ യാത്ര ഉറപ്പാക്കാം. അപേക്ഷാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്യാം. രാജ്യാന്തര പദ്ധതികൾക്ക് സമാനമാണ് ഇടിഎയുടെ ഫീസ് നിരക്കും. 2 വർഷത്തെ കാലാവധിയിൽ ഒന്നിലധികം തവണ യുകെ സന്ദർശിക്കാം.

അപേക്ഷാ നടപടികളുടെ ഭാഗമായി ബയോമെട്രിക് വിവരങ്ങൾ നൽകുന്നതിനൊപ്പം ചോദ്യാവലികളും പൂരിപ്പിച്ച് നൽകണം. നിലവിലെ ഇവിഡബ്ല്യൂ സ്‌കീമിലൂടെ ഒറ്റത്തവണയുള്ള യാത്രയ്ക്ക് ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വലിയ തുകയാണ് നൽകേണ്ടി വരുന്നത്. 2024 അവസാനത്തോടെ യുകെയിലെ ഹ്രസ്വകാല താമസത്തിന് വീസ ആവശ്യമില്ലാത്ത യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ളവർക്ക് ഇടിഎ നിർബന്ധമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com